Advertisement

ഡൽഹി പൊലീസ്- അഭിഭാഷക സംഘർഷത്തിന് അയവ്

November 7, 2019
Google News 1 minute Read

ഡൽഹിയിലെ പൊലീസ്- അഭിഭാഷക സംഘർഷത്തിന് അയവ് വന്നു. അഭിഭാഷകർ കോടതിയിൽ ഹാജരായി തുടങ്ങി. ഇന്നലെ പ്രതിഷേധം ഉണ്ടായ സാകേത്- രോഹിണി കോടതികളിൽ കക്ഷികൾ പ്രവേശിച്ചു.

അഭിഭാഷകർക്കെതിരെ കർശന നടപടി വേണ്ടെന്ന ഉത്തരവ് ഡൽഹി ഹൈക്കോടതി ഇന്നലെ പുനഃപരിശോധിക്കാൻ വിസമ്മതിച്ചു. ഇതോടെയാണ് അഞ്ച് ദിവസമായി തുടർന്ന സമരം ഇന്ന് താത്കാലികമായി അവസാനിച്ചത്.

ഇന്നും രാവിലെ ഡൽഹിയിലെ പട്യാല ഹൗസ് കോടതിയിൽ അഭിഭാഷകർ പ്രതിഷേധിച്ചിരുന്നു. നവംബർ രണ്ടിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകർ സമർപ്പിച്ച ഹർജി സുപ്രിം കോടതി തള്ളി.

സെപ്റ്റംബർ 5ന് പൊലീസുകാർ നടത്തിയ സമരം നിയമവിരുദ്ധമാണോ എന്ന് ചോദിച്ച് ഡൽഹി ലഫ്റ്റനന്റ് ഗവർണ്ണർക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും അഭിഭാഷകനായ വിനോദ് യാദവ് വിവരവകാശ അപേക്ഷ നൽകി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here