വിഎ ശ്രീകുമാറിനെതിരായ പരാതിയിൽ മഞ്ജു വാര്യരുടെ രഹസ്യമൊഴി രേഖപ്പെടുത്തി

സംവിധായകൻ വി എ ശ്രീകുമാറിനെതിരെ മഞ്ജുവാര്യർ നൽകിയ പരാതിയിൽ നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ചാവക്കാട് മജിസ്‌ട്രേറ്റ് കോടതിയിലാണ് രണ്ടര മണിക്കൂർ നീണ്ട മൊഴി രേഖപ്പെടുപ്പെടുത്തിയത്.

നേരത്തെ കേസിൽ സാക്ഷികളുടെ മൊഴി എടുക്കൽ പൂർത്തിയാക്കിയിരുന്നു. ഒടിയൻ സിനിമയുടെ നിർമാതാവ് ആന്റണി പെരുമ്പാവൂർ, പ്രൊഡക്‌ഷൻ കൺട്രോളർ സജി സി. ജോസഫ് ഉൾപ്പെടെ ഏഴ് പേരുടെ മൊഴിയെടുപ്പാണ് പൂർത്തിയാക്കിയത്.

മഞ്ജുവാര്യർക്ക് അനുകൂലമായാണ് സാക്ഷി മൊഴികൾ എന്നാണ് സൂചന.

സമൂഹ മാധ്യമങ്ങളിലൂടെ ശ്രീകുമാർ മേനോൻ തന്നെ മോശക്കാരിയായി ചിത്രീകരിക്കാൻ ശ്രമിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു മഞ്ജുവിന്റെ പരാതി. തൃശൂർ ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്ന കേസിൽ സംവിധായകൻ ശ്രീകുമാർ മേനൊനെ ഉടൻ തന്നെ ചോദ്യം ചെയ്യും.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More