അയോധ്യാ കേസ്; ആര്‍ക്കിയോളജി വിഭാഗത്തിന്റെ കണ്ടെത്തലുകള്‍ അംഗീകരിക്കപ്പെട്ടു: കെ കെ മുഹമ്മദ്

അയോധ്യാ കേസില്‍ സുപ്രിംകോടതി വിധിയെ സ്വാഗതം ചെയ്ത് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യാ മുന്‍ ഡയറക്ടര്‍ കെ കെ മുഹമ്മദ്. വര്‍ഷങ്ങളായി പ്രതീക്ഷിച്ച വിധിയാണ്. പുരാവസ്തു വകുപ്പിന്റെ കണ്ടെത്തലുകള്‍ അംഗീകരിക്കപ്പെട്ടു. മുസ്ലീം വിഭാഗത്തെയും പരിഗണിച്ചു. തനിക്കെതിരെ നടന്ന പ്രചാരണങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞതായും അദ്ദേഹം പറഞ്ഞു.
പുരാവസ്തു വകുപ്പ് കണ്ടെത്തിയ വസ്തുതകള്‍ മുഴുവനും ശരിയാണെന്ന് കോടതി അംഗീകരിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് ഇത്രയും മികച്ച ഒരു വിധി പുറപ്പെടുവിച്ചത്. മുസ്ലീംങ്ങളുടെ എല്ലാ അവകാശങ്ങളും പരിഗണിച്ചിട്ടുണ്ട്. ഇതിലും മികച്ച ഒരു വിധി പ്രതീക്ഷിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here