‘മരിച്ചത് ഞാനല്ല’; വിശദീകരണവുമായി സംവിധായകൻ ഫേസ്ബുക്ക് ലൈവിൽ

വാഹനാപകടത്തിൽ മരിച്ചത് താനല്ലെന്ന് വ്യക്തമാക്കി സംവിധായകൻ ജോസ് തോമസ്. തിരുവനന്തരപുരം കിളിമാനൂരിലുണ്ടായ വാഹനാപകടത്തിൽ നടനും മാധ്യമപ്രവർത്തകനുമായ ജോസ് തോമസ് മരിച്ചിരുന്നു. ഇതിന് പിന്നാലെ സംവിധായകൻ ജോസ് തോമസാണ് മരിച്ചതെന്ന് കരുതി നിരവധി പേർ വീട്ടുകാരെ ഉൾപ്പെടെ വിളിച്ച് കാര്യമന്വേഷിച്ചു. ഇതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഫേസ്ബുക്ക് ലൈവിലെത്തി വിശദീകരണം നൽകിയത്. മീനാക്ഷി കല്യാണം, മായാമോഹിനി, ശൃംഗാരവേലൻ, സ്വർണക്കടുവ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ജോസ് തോമസ്.

ജോസ് തോമസിന്റെ വാക്കുകൾ

ഇന്ന് രാവിലെ ടിവി ചാനലുകളിൽ ജോസ് തോമസ് എന്നൊരാൾ അപകടത്തിൽ മരിച്ചതായി വാർത്തകളിൽ കണ്ടു. ഇത് അറിഞ്ഞതും എന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരും സങ്കടത്തോടെ എന്നെയും എന്റെ വീട്ടുകാരെയും വിളിച്ചു. എന്റെ സഹോദരങ്ങൾ പോലും ഞെട്ടിപ്പോയി. ഈ വാർത്ത അറിഞ്ഞിട്ടും ഭയപ്പെട്ട് വിളിക്കാതിരിക്കുന്ന ആളുകൾക്കാണ് ഈ വീഡിയോ. ചലച്ചിത്ര പ്രവർത്തകനും ഏഷ്യാനെറ്റിലെ ഉദ്യോഗസ്ഥനുമായ ജോസ് തോമസാണ് മരിച്ചത്. എന്റെ സമപ്രായക്കാരനാണ് അദ്ദേഹവും. എനിക്ക് അടുത്തറിയാവുന്ന ആളുമാണ്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. സംശയിക്കേണ്ട, ഭയപ്പെടേണ്ട ഞാൻ നിങ്ങളുടെ കൂടെ ഉണ്ട്.

Read also:നടനും മാധ്യമ പ്രവർത്തകനുമായിരുന്ന ജോസ് തോമസ് അന്തരിച്ചു‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More