യുഎൻഎയിലെ സാമ്പത്തിക തട്ടിപ്പ് കേസ്; പ്രതികൾ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തൃശൂർ ജില്ലാ സെഷൻസ് കോടതി തള്ളി

നേഴ്സുമാരുടെ സംഘടനയായ യുഎൻഎയിലെ സാമ്പത്തിക തട്ടിപ്പുകേസിൽ രണ്ട് മുതൽ ഏഴുവരെ പ്രതികൾ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തൃശൂർ ജില്ലാ സെഷൻസ് കോടതി തള്ളി. കേസുമായി ബന്ധപ്പെട്ട് പ്രതികൾക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ നിലനിൽക്കുന്നതിനാൽ ജാമ്യം നല്കാൻ ആവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി.

കേസിലെ ഒന്നാം പ്രതി ജാസ്മിൻ ഷാ യും ഭാര്യയും വിദേശത്ത് തന്നെ തുടരുകയാണ്. നേരത്തെ കേസിൽ ജാസ്മിൻ ഷാക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഉൾപ്പെടെ പുറത്തിറക്കിയിരുന്നു.

യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ ഫണ്ടിൽ നിന്ന് 2017 മുതൽ 2019 ജനുവരി വരെയുള്ള കാലയളവിൽ 3.5 കോടി രൂപ  തട്ടിയെടുത്തെന്നാണ് കേസ്. കേസിൽ എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജി സുപ്രിംകോടതി തള്ളിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top