Advertisement

റെക്കോർഡ് ടിക്കറ്റ് വില്പന; ഡേനൈറ്റ് ടെസ്റ്റിൽ സ്റ്റേഡിയം നിറയും

November 11, 2019
Google News 0 minutes Read

വരുന്ന 22നാണ് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഡേനൈറ്റ് ക്രിക്കറ്റ് ടെസ്റ്റ്. ഇന്ത്യ ആദ്യമായി കളിക്കുന്ന ഡേനൈറ്റ് ടെസ്റ്റ് മത്സരം എന്ന നിലയിൽ ആവേശത്തോടെയാണ് ആരാധകർ ഈ മത്സരത്തെ സമീപിക്കുന്നത്. അതിൻ്റെ പ്രതിഫലനമെന്നോണം മത്സരത്തിനുള്ള ടിക്കറ്റുകൾ ചൂടപ്പം പോലെയാണ് വിറ്റു പോകുന്നത്.

മത്സരത്തിൻ്റെ ആദ്യ മൂന്ന് ദിനങ്ങളിലും 50000നു മുകളിൽ കാണികളെത്തുമെന്ന് ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ ഉറപ്പ് നൽകിയിട്ടുണ്ട്. 17000 ടിക്കറ്റുകൾ ഓൺ ലൈൻ വഴി വിൽപന നടത്തിക്കഴിഞ്ഞു. അഫിലിയേറ്റഡ് അംഗങ്ങൾക്ക് കുറച്ചു ടിക്കറ്റുകൾ വിതരണം ചെയ്തിട്ടുണ്ട്. അവശേഷിക്കുന്ന ടിക്കറ്റുകൾ ഈ മാസം 14 മുതൽ സ്റ്റേഡിയത്തിലെ ടിക്കറ്റ് കൗണ്ടറുകളിൽ നിന്ന് ലഭിക്കും. ഏകദേശം 16000ഓളം ടിക്കറ്റുകൾ കൗണ്ടറിൽ നിന്ന് ലഭ്യമാകും.

ബംഗ്ലാദേശ് പ്രസിഡന്റ് ഷേഖ് ഹസീന, ബെംഗാൾ മുഖ്യമന്ത്രി മമത ബാനർജി, കേന്ദ്ര മന്ത്രി അമിത് ഷാ തുടങ്ങിയവർ മത്സരം കാണാനെത്തുമെന്നാണ് വിവരം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here