Advertisement

സച്ചിൻ തെണ്ടുൽക്കറുടെ 30 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത് ഷഫാലി വർമ്മ

November 11, 2019
Google News 5 minutes Read

ലിറ്റിൽ മാസ്റ്റർ സച്ചിൻ തെണ്ടുൽക്കറുടെ റെക്കോർഡ് തകർത്ത് ഇളമുറക്കാരി ഷഫാലി വർമ്മ. ഇന്ത്യക്കായി അർധസെഞ്ചുറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡാണ് സച്ചിനെ മറികടന്ന് ഷഫാലി സ്വന്തമാക്കിയത്. വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടി-20 മത്സരത്തിൽ അർധസെഞ്ചുറി നേടിയതോടെയാണ് ഷഫാലി ഈ നേട്ടത്തിലെത്തിയത്.

15 വർഷവും 286 ദിവസവും പ്രായമുള്ളപ്പോഴാണ് ഷഫാലി അർധസെഞ്ചുറി നേടിയത്. സച്ചിൻ ആദ്യ അർധസെഞ്ചുറി നേടിയത് 16 വർഷവും 214 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു. ട്വിറ്ററിലൂടെ ബിസിസിഐ തന്നെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഇന്ത്യക്ക് വേണ്ടി ടി-20 കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് നേരത്തെ തന്നെ ഷഫാലി സ്വന്തമാക്കിയിരുന്നു. ഇതിനോടൊപ്പമാണ് ഈ റെക്കോർഡ് കൂടി ഷഫാലി സ്വന്തമാക്കിയത്.

വനിതാ ടി-20 ചരിത്രത്തിൽ അർധസെഞ്ചുറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് യുഎഇയുടെ കവിഷ എഗോഡാഗെയാണ്. 15 വർഷവും 267 ദിവസവും പ്രായമുള്ളപ്പോഴാണ് കവിഷ ഈ നേട്ടത്തിലെത്തിയത്.

ആദ്യ മത്സരത്തിൽ അർധസെഞ്ചുറി നേടിയതിനു പുറമെ രണ്ടാം ടി-20യിലും ഷഫാലി അർധസെഞ്ചുറി അടിച്ചിരുന്നു. കൗമാരക്കാരിയുടെ ബാറ്റിംഗ് മികവിൽ ഇന്ത്യ 10 വിക്കറ്റിന് വിൻഡീസിനെ തകർത്ത് പരമ്പരയിൽ 2-0ന് മുന്നിലെത്തി. വെസ്റ്റ് ഇൻഡീസ് വെച്ചു നീട്ടിയ 104 റൺസ് വിജയലക്ഷ്യം ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ 10.3 ഓവറിൽ ഇന്ത്യ മറികടന്നു. ഷഫാലി 69ഉം സഹ ഓപ്പണർ സ്മൃതി മന്ദന 30ഉം റൺസെടുത്ത് പുറത്താവാതെ നിന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here