മരട് ഫ്‌ളാറ്റുടമകൾക്ക് ബാക്കി നഷ്ടപരിഹാരത്തിനായി അപേക്ഷ നൽകാം

മരട് ഫ്‌ളാറ്റുടമകൾക്ക് ബാക്കി നഷ്ടപരിഹാരത്തിനായി അപേക്ഷ നൽകാമെന്ന് ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ കമ്മീഷൻ. പ്രാഥമിക നഷ്ടപരിഹാരം ലഭിച്ചവർക്കാണ് ബാക്കി തുകക്കായി അപേക്ഷ നൽകാൻ കഴിയുക.
25 ലക്ഷം രൂപയാണ് നഷ്ടപരിഹാരത്തുക. അപേക്ഷകൾ രണ്ടാഴ്ചയ്ക്കകം സത്യവാങ്മൂലത്തിനൊപ്പം മരട് നഗരസഭയിൽ നൽകണമെന്നും ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ അധ്യക്ഷനായ സമിതി അറിയിച്ചു.
അതേ സമയം മരട് ഫ്ളാറ്റ് നിർമാണ കേസിൽ ഒന്നാം പ്രതിയായ ജയിൻ കൺസ്ട്രക്ഷൻസ് എംഡി സന്ദീപ് മേത്തയുടെ മുൻകൂർ ജാമ്യം മദ്രാസ് ഹൈക്കോടതി റദ്ദാക്കി. കേസുമായി ബന്ധപെട്ട് മുൻകൂർ ജാമ്യം റദ്ദ് ചെയ്യണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപെട്ടതിനെ തുടർന്നായിരുന്നു നടപടി.
ജാമ്യം നിഷേധിക്കപെട്ട സാഹചര്യത്തിൽ സന്ദീപ് മേത്തയുടെ അറസ്റ്റ് ഉടൻ ഉണ്ടായേക്കും. ഈ മാസം 18 വരെയായിരുന്നു ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here