പിഎസ്‌സി പരീക്ഷ ക്രമക്കേട്; പ്രവീണിനെ തെളിവെടുപ്പിന് എത്തിച്ചു

പിഎസ്‌സി പരീക്ഷാ ക്രമക്കേട് കേസിലെ ആറാം പ്രതി പ്രവീണിനെ യൂണിവേഴ്‌സിറ്റി കോളേജിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ചോദ്യ പേപ്പർ ചോർത്താൻ പ്രതികളെ സഹായിച്ച കേസിലാണ് പ്രവീണിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

കൂടാതെ ശിവരഞ്ജിത്തിനെയും നസീമിനെയും മൂന്നാറിൽ ഒളിവിൽ കഴിയാൻ സഹായിച്ചത് പ്രവീൺ ആണെന്ന് ക്രൈംബ്രാഞ്ച് നേരത്തെ കണ്ടെത്തിയിരുന്നു. തെളിവ് നശിപ്പിച്ചതിനും പ്രവീണിനെ പ്രതി ചേർത്തിട്ടുണ്ട്. കസ്റ്റഡി കാലാവധി അവസാനിക്കാറായതിനാൽ പരമാവധി തെളിവുകൾ ശേഖരിച്ചതിനു ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top