റഫാൽ ഇടപാട്; പുനഃപരിശോധനാ ഹർജികളിൽ സുപ്രിംകോടതി നാളെ വിധി പറയും

റഫാൽ വിമാന ഇടപാടിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളിയ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികളിൽ സുപ്രിം കോടതി നാളെ വിധി പറയും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് വിധി പറയുന്നത്.
റഫാൽ ഇടപാടിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്ന് അരോപിച്ച് അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ കഴിഞ്ഞ ഡിസംബർ 14നാണ് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് തള്ളിയത്. ഫ്രഞ്ച് കമ്പനിയായ ദസ്സോയിൽനിന്ന് 36 വിമാനങ്ങൾ വാങ്ങിയതിൽ ക്രമക്കേടുണ്ടെന്നായിരുന്നു ആക്ഷേപം. കേസിൽ വിശദമായ വാദം കേട്ട കോടതി ഹർജി തള്ളുകയായിരുന്നു.
അതേസമയം, ശബരിമസ പുനഃപരിശോധനാ ഹർജികളിലും സുപ്രിംകോടതി നാളെ വിധിപറയും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് ശബരിമല കേസിലും വിധി പറയുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here