കൂടത്തായി കൊലപാതക പരമ്പര; ടോം തോമസ് വധക്കേസിൽ ചോദ്യം ചെയ്യാനായി ജോളിയെ കസ്റ്റഡിയിൽ വിട്ടു

കൂടത്തായ് കൊലപാതക പരമ്പരയിലെ ടോം തോമസ് വധക്കേസിൽ ജോളിയെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വിട്ടു. കുറ്റ്യാടി സി ഐ സനൽകുമാറിനാണ് ടോം തോമസ് വധക്കേസിന്റെ അന്വേഷണ ചുമതല.

താമരശേരി കോടതിയിൽ ഹാജരാക്കിയ ജോളിയെ ആറ് ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. ടോം തോമസിന്റെ കൊലപാതകം കൂടാതെ വ്യാജ ഒസ്യത്തും അന്വേഷണ പരിധിയിൽ വരും. 2008ൽ ടോം തോമസിന്റെ മരണശേഷം വ്യാജ ഒസ്യത്ത് ഉണ്ടാക്കി ജോളി തന്റെ പേരിലാക്കിയിരുന്നു. ഇതിനെതിരെ ടോം തോമസിന്റെ മറ്റു മക്കൾ നൽകിയ പരാതിയിലാണ് കൂടത്തായ് കേസിൽ പൊലീസ് അന്വേഷണം ആരംഭിക്കുന്നത്. ഏറെനാൾ നീണ്ട രഹസ്യ അന്വേഷണത്തിലൂടെയാണ് കേസിലെ കൊലപാതകപരമ്പര പുറം ലോകം അറിഞ്ഞത്. കൂടാതെ മാത്യു മഞ്ചാടിയിൽ കേസിൽ എം എസ് മാത്യുവിനെ അറസ്റ്റ് ചെയ്യാനും അപേക്ഷ നൽകി.

Read also: കൂടത്തായി; റോയിയുടെ മരണ ശേഷം സ്വത്ത് കൈക്കലാക്കാൻ നിർദേശിച്ചത് അച്ഛൻ; അന്വേഷണം ജോളിയുടെ ബന്ധുക്കളിലേക്കും

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More