Advertisement

വിധി എന്തായാലും കരുതലോടെ സ്വീകരിക്കണം; അഭ്യർത്ഥിച്ച് ദേവസ്വം ബോർഡ്

November 14, 2019
Google News 0 minutes Read

ശബരിമല പുനഃപരിശോധനാ ഹർജികളിൽ നിർണായക വിധി വരാനിരിക്കെ, വിധി എന്തുതന്നെയായാലും കരുതലോടെ സ്വീകരിക്കണമെന്ന് ദേവസ്വം ബോർഡ്. ഭക്തജനങ്ങൾ പ്രശ്‌നങ്ങൾ ഉണ്ടാക്കരുതെന്നും ദേവസ്വം ബോർഡ് അഭ്യർത്ഥിച്ചു.

രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ശബരിമല പുനഃപരിശോധനാ ഹർജികളിൽ വിധി പറയുക. അൻപത്തിയാറ് പുനഃപരിശോധനാ ഹർജികൾ അടക്കം അറുപത് ഹർജികളാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്ക് പുറമെ ജസ്റ്റിസുമാരായ ആർ.എഫ്. നരിമാൻ, എ.എം. ഖാൻവിൽക്കർ, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവരാണ് ബെഞ്ചിലുള്ളത്. വിശ്വാസവും ലിംഗനീതിയും അടക്കം ഇഴകീറി പരിശോധിച്ച വിഷയത്തിൽ സുപ്രിംകോടതി എന്ത് നിലപാട് എടുക്കുമെന്ന് കാത്തിരിക്കുകയാണ് രാജ്യം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here