Advertisement

കൂടത്തായി കൊലപാതക പരമ്പര; ടോം തോമസ് വധക്കേസിൽ ജോളിയെ പൊന്നാമറ്റം വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി

November 14, 2019
Google News 0 minutes Read

കൂടത്തായി കൊലപാതക പരമ്പരയിലെ ടോം തോമസ് വധക്കേസിൽ ജോളിയെ പൊന്നാമറ്റം വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തി. വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്. കൂടാതെ വ്യാജ ഒസ്യത്തിലെ അന്വേഷണവും  ഊർജിതമാക്കി.

കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യ പ്രതി ജോളിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങിയാണ് പൊന്നാമറ്റം വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. വടകര ഡിവൈഎസ്പി പ്രിൻസ് അബ്രഹാം, ടോം തോമസ് കേസ് അന്വേഷിക്കുന്ന കുറ്റ്യാടി സിഐഎൻ സുനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ജോളിയെ തെളിവെടുപ്പിന് എത്തിച്ചത്. പൊന്നാമറ്റം വീട്ടിൽ രണ്ട് മണിക്കൂറോളം തെളിവെടുപ്പ് നടത്തിയാണ് അന്വേഷണ സംഘം മടങ്ങിയത്.

ഈ മാസം 18 വരെയാണ് സുപ്രധാന കേസായ പൊന്നാമറ്റം ടോം തോമസ് വധക്കേസിൽ ജോളിയെ കസ്റ്റഡിയിൽ വാങ്ങിയത്. കൊല്ലപ്പെടുന്നതിന് മുമ്പ് ടോം തോമസ് സ്ഥലം വിറ്റ് നൽകിയ പണത്തിന്റെ വിവരങ്ങളും അന്വേഷണ സംഘം ശേഖരിക്കുന്നുണ്ട്. കൂടാതെ മാത്യു മഞ്ചാടിയിൽ കൊലക്കേസിൽ എംഎസ് മാത്യുവിനെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ വാങ്ങാനും അന്വേഷണ സംഘം തീരുമാനിച്ചു. കൊയിലാണ്ടി സിഐയാണ് മാത്യു മഞ്ചാടിയിൽ വധക്കേസ് അന്വേഷിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here