ശിശുദിനത്തിൽ കുഞ്ചാക്കോ ബോബൻ പങ്കുവച്ച ചിത്രങ്ങളിലുള്ള കുഞ്ഞുങ്ങൾ ആരൊക്കെയെന്നോ?

ഇന്ന് കുട്ടികളും ഉള്ളിൽ കുട്ടിത്തം സൂക്ഷിക്കുന്നവരുമെല്ലാം ആഘോഷിക്കുന്ന ശിശുദിനം. കുട്ടികൾക്കു വേണ്ടിയുള്ള ഈ ദിവസത്തിൽ വ്യത്യസ്തമായ ശിശുദിനാശംസയുമായി എത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. മൂന്ന് കുഞ്ഞുങ്ങളുടെ ചിത്രങ്ങളുടെ കൂടെയാണ് കുഞ്ചാക്കോ ആരാധകർക്ക് വളരെ കൗതുകകരമായി ആശംസ നേർന്നിരിക്കുന്നത്.
ചിത്രം കണ്ടാൽ ആദ്യം ഒന്നും കത്തിയില്ലെങ്കിലും ക്യാപ്ഷൻ വായിക്കുമ്പോൾ കാര്യം പിടികിട്ടും. നടുക്കുള്ള ചിത്രം ജൂനിയർ കുഞ്ചാക്കോ ഇസഹാക്കിന്റെതാണ്. ബാക്കി രണ്ടെണ്ണം കുഞ്ചോക്കോ ബോബന്റെയും ഭാര്യ പ്രിയയുടെയും.
പതിനാല് വർഷത്തിന്റെ കാത്തിരിപ്പിനൊടുവിൽ ജനിച്ച കുഞ്ഞ് ‘ഇസു’യുടെ എല്ലാ വിശേഷങ്ങളും താരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവക്കാറുണ്ട്. എന്നും ചെറുപ്പമായും സന്തോഷമായുമിരിക്കണമെന്നാണ് ആരാധകർക്കുള്ള കുഞ്ചാക്കോയുടെ ശിശുദിന സന്ദേശം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here