Advertisement

ട്രംപിനെതിരെ നിർണായക മൊഴി നൽകി അമേരിക്കയിലെ ഉക്രൈൻ സ്ഥാനപതി ബിൽ ടെയ്ലർ

November 14, 2019
Google News 1 minute Read

ഇംപീച്ച്മെന്റ് നടപടികളിലെ പരസ്യ തെളിവെടുപ്പിൽ ട്രംപിനെതിരെ നിർണായക മൊഴി രേഖപ്പെടുത്തി. രാഷ്ട്രീയ എതിരാളി ജോ ബൈഡനെതിരായ അന്വേഷണത്തിന് ഡൊണൾഡ് ട്രംപ് യുക്രെയ്ൻ സർക്കാരിൽ സമ്മർദം ചെലുത്തിയതായാണ് വെളിപ്പെടുത്തൽ. യുക്രെയ്നിലെ അമേരിക്കൻ സ്ഥാനപതി ബിൽ ടെയ്ലറാണ് വെളിപ്പെടുത്തൽ നടത്തിയത്.

അതേസമയം, യുക്രെയ്ൻ പ്രസിഡന്റുമായുള്ള ടെലിഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ ശനിയാഴ്ച പുറത്തുവിടുമെന്ന് ട്രംപ് ട്വിറ്ററിലൂടെ അറിയിച്ചു. ട്രംപിനെതിരെ ആദ്യം മൊഴി നൽകാനെത്തിയത് ബിൽ ടെയ്ലറായിരുന്നു. ബൈഡനെതിരായ അഴിമതി കേസിൽ അന്വേഷണം പ്രഖ്യാപിക്കാൻ സമ്മർദം ചെലുത്താനായി ട്രംപ് യുക്രെയ്ന് സൈനിക സഹായം വാഗ്ദാനം ചെയ്തതായും ടെയ്ലർ വെളിപ്പെടുത്തി.

2020-ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയാകാൻ ഏറെ സാധ്യതയുള്ള ബൈഡനും മകനുമെതിരായ അഴിമതി കേസുകൾ കുത്തിപ്പൊക്കാൻ എന്തും ചെയ്യാമെന്നാണ് ട്രംപ് യുക്രെയ്ൻ സർക്കാരിനെ അറിയിച്ചത്. യുക്രെയ്ൻ പ്രസിഡന്റുമായുള്ള ടെലിഫോൺ സംഭാഷണത്തിനിടയിലാണ് ട്രംപ് സമ്മർദം ചെലുത്താനുള്ള ശ്രമങ്ങൾ നടത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here