Advertisement

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയിക്ക് ഇന്ന് അവസാന പ്രവൃത്തി ദിനം; മറ്റന്നാള്‍ വിരമിക്കും

November 15, 2019
Google News 1 minute Read

രാജ്യം ഉറ്റുനോക്കിയ വിധിപ്രസ്താവങ്ങള്‍ക്ക് ശേഷം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയി മറ്റന്നാള്‍ വിരമിക്കും. ഇന്ന് ചീഫ് ജസ്റ്റിസിന്റെ അവസാന പ്രവര്‍ത്തി ദിനമാണ്.

ഇന്ത്യയുടെ 46-ാം ചീഫ് ജസ്റ്റിസായിരുന്നു രഞ്ജന്‍ ഗൊഗൊയി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആദ്യ ചീഫ് ജസ്റ്റിസാണ് ജസ്റ്റിസ് ഗൊഗൊയി. ഇന്ന് വൈകിട്ട് സുപ്രിംകോടതി അങ്കണത്തില്‍ ജസ്റ്റിസ് ഗൊഗൊയിക്ക് യാത്രയയപ്പ് നല്‍കും.

മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ കാലത്ത് കോടതി നടപടികള്‍ നിര്‍ത്തിവച്ച് പരസ്യപ്രതിഷേധത്തിന് ഇറങ്ങിയ ജഡ്ജിമാരില്‍ പ്രമുഖനായിരുന്നു ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയി.

അസം സ്വദേശിയായ ഗൊഗൊയി 1954-ലാണ് ജനിച്ചത്. 2001-ല്‍ അദ്ദേഹം ഗുവാഹത്തി ഹൈക്കോടതി ജഡ്ജിയായി നിയമിതമായി. തുടര്‍ന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലും ജഡ്ജിയായി സേവനം അനുഷ്ഠിച്ചു. 2011-ല്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസായി. അടുത്ത വര്‍ഷം തന്നെ അദ്ദേഹത്തിന് സുപ്രിംകോടതി ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചു. 2018 ഒക്ടോബര്‍ മൂന്നിനാണ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയി സുപ്രിംകോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here