മുഖ്യമന്ത്രിക്ക് വധ ഭീഷണി

മുഖ്യമന്ത്രി പിണറായി വിജയന് വധ ഭീഷണി. വടകര പൊലീസ് സ്റ്റേഷനിലും ഒരു മാധ്യമ ഓഫീസിലുമാണ് ഭീഷണിക്കത്ത് ലഭിച്ചത്. മാവോയിസ്റ്റുകളുടെ വധ ഭീഷണിയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മുഖ്യമന്ത്രിയെ കൂടാതെ പോലീസ് ഉദ്യോഗസ്ഥരെ വകവരുത്തുമെന്നും ഭീഷണിക്കത്തിൽ പറയുന്നു. മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതിൽ പ്രതികാരമുണ്ടെന്നും കത്തിൽ പറയുന്നു. ഈ മാസം ആറിനാണ് കത്ത് അയച്ചിരിക്കുന്നത്.
മഞ്ചിക്കണ്ടിയിൽ മാവോയിസ്റ്റ് ഏറ്റുമുട്ടലുണ്ടായ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ സുരക്ഷ നേരത്തെ വർധിപ്പിച്ചിരുന്നു. മന്ത്രിമാരായ കെ ടി ജലീലിന്റേയും എ കെ ബാലന്റേയും സുരക്ഷ വർധിപ്പിച്ചിരുന്നു.
ഒക്ടോബർ 28ന് പുലർച്ചെയോടെയാണ് അട്ടപ്പാടി പുതുർ പഞ്ചായത്തിലെ മഞ്ചിക്കണ്ടിയിൽ ഏറ്റുമുട്ടലുണ്ടായത്. മാവോയിസ്റ്റുകൾക്കായി തെരച്ചിൽ നടത്തുകയായിരുന്ന തണ്ടർബോൾട്ട് സംഘത്തിന് നേരെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
Maoist, Maoist attack, Pinarayi Vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here