ഡിവൈഎസ്പിമാരെ തരംതാഴ്ത്തിയ നടപടി റദ്ദാക്കിയ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു

ഡിവൈഎസ്പിമാരെ തരംതാഴ്ത്തിയ നടപടി റദ്ദാക്കിയ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. കെഎടി ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി. സിഐ റാങ്കിലേക്ക് തരംതാഴ്ത്തിയതിനെതിരെ 6 ഡിവൈഎസ്പിമാർ ട്രിബ്യൂണലിൽ നന്ന് അനുകൂല വിധി നേടിയിരുന്നു.
ഡിവൈഎസ്പിമാരെ സിഐമാരായി തരംതാഴ്ത്തിയ നടപടിയിലാണ് സംസ്ഥാന സർക്കാരിന് ഹൈക്കോടതിയിൽ തിരിച്ചടി നേരിട്ടത്. അച്ചടക്ക നടപടി നേരിട്ട 11 ഡിവൈഎസ്പിമാരെയാണ് കഴിഞ്ഞ ഫെബ്രുവരിയിൽ സർക്കാർ സിഐമാരായി തരം താഴത്തിയത്. താത്കാലിക സ്ഥാനക്കയറ്റം ലഭിച്ചവരായിരുന്നു നടപടി നേരിട്ടവർ. എന്നാൽ ഇവരിൽ 6 പേർ കേരള അഡ്മിനിസ്റ്റീവ് ട്രബ്യൂണലിൽ നിന്ന് അനുകൂല ഉത്തരവ് നേടി. തരം താഴ്ത്തിയ നടപടി പുനപ്പരിശോധിച്ച് തസ്തിക തിരികെ നൽകാനുള്ള നടപടി സ്വീകരിക്കാനായിരുന്നു കെഎടി ഉത്തരവ്.
ഇതിനെതിരെയാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. കെഎടി ഉത്തരവ് ശരിവെച്ച ഹൈക്കോടതി സർക്കാർ സമർപ്പിച്ച അപ്പീൽ ഹർജി തള്ളി. കെഎടി ഉത്തരവ് പ്രകാരം ഉദ്യോഗസ്ഥരെ പുനർനിയമിച്ചിരുന്നുവെങ്കിലും ശമ്പളവും മറ്റ് ആനുകുല്യങ്ങളും തടഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here