സംസ്ഥാന സ്‌കൂൾ കായികോത്സവം; ആദ്യ ദിനം പിറന്നത് മൂന്ന് മീറ്റ് റെക്കോർഡുകൾ

സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന്റെ ആദ്യ ദിനം മൂന്ന് മീറ്റ് റെക്കോർഡുകളാണ് പിറന്നത്. സീനിയർ പെൺകുട്ടികളുടെ ലോംഗ് ജംപിൽ ആൻസി സോജൻ ദേശീയ റെക്കോർഡിനേക്കാൾ മികച്ച ദൂരം കണ്ടെത്തി. സീനിയർ ആൺകുട്ടികളുടെ ലോംഗ് ജംപിലും സബ് ജൂനിയർ പെൺകുട്ടികളുടെ 400 മീറ്ററിലുമാണ് മറ്റ് റെക്കോർഡുകൾ.
സംസ്ഥാന സ്‌കൂൾ കായികമേളയുടെ ചരിത്രത്തിൽ ആദ്യമായി 6 മീറ്റർ ദൂരം പിന്നിട്ട ആൻസി സോജനാണ് മീറ്റിലെ ആദ്യ റെക്കോഡ് കുറിച്ചത്. 5.91 മീറ്റർ എന്ന റെക്കോർഡ് 6.24 ആയി തിരുത്തിയെഴുതി. രണ്ടാമതെത്തിയ പ്രഭാവതിയും നിലവിലെ മീറ്റ് റെക്കോർഡ് മറികടന്നു. സീനിയർ ആൺ കുട്ടികളുടെ ലോംഗ് ജംപിൽ എറണാകുളം പനമ്പിള്ളി നഗർ സ്‌പോർട്‌സ് അക്കാദമിയിലെ ജോസഫ് ടി ജെയും പുതിയ ദൂരത്തെത്തി. 7.59 മീറ്റർ.
ട്രാക്കിലെ ആദ്യ റെക്കോഡ് ഉഷ സ്‌ക്കൂളിന്റെ വകയായിരുന്നു സബ് ജൂനിയർ പെൺകുട്ടികളുടെ 400 മീറ്ററിൽ ശാരിക സുനിൽകുമാറാണ് പുതിയ സമയം കുറിച്ചത്. 59.55 സെക്കൻറിലാണ് ശാരികയുടെ ഫിനിഷ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here