ശബരിമല യുവതീപ്രവേശം; സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പുന്നല ശ്രീകുമാര്‍

ശബരിമലയില്‍ യുവതീപ്രവേശനം വേണ്ടെന്ന സര്‍ക്കാര്‍ നിലപാടിനെതിരേ വിമര്‍ശനവുമായി നവോത്ഥാന സമിതി ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍. ശബരിമല വിഷയത്തില്‍ രാജാവിനേക്കാള്‍ വലിയ രാജഭക്തിയാണ് ദേവസ്വം മന്ത്രിക്കെന്നും അദ്ദേഹം പറഞ്ഞു. മലകയറാന്‍ യുവതികള്‍ വരേണ്ടെന്ന നിലപാട് സുപ്രിം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിന് എതിരാണെന്നും പുന്നല ശ്രീകുമാര്‍ പറഞ്ഞു. പുരോഗമന മുന്നേറ്റങ്ങളെ സര്‍ക്കാര്‍ നിലപാട് ദുര്‍ബലപ്പെടുത്തും. സര്‍ക്കാരും പാര്‍ട്ടിയും നിലപാട് പുനപരിശോധിക്കണമെന്ന് ശ്രീകുമാര്‍ ആവശ്യപ്പെട്ടു
സര്‍ക്കാരിന്റെ നിലപാട് മാറ്റം സമിതിയെ ദുര്‍ബലപ്പെടുകയാണ്. യുവതീപ്രവേശന വിധിക്ക് നിലവില്‍ സ്റ്റേയില്ലെന്നും ശ്രീകുമാര്‍ പറഞ്ഞു. മലകയറാന്‍ വരുന്ന യുവതികള്‍ കോടതി വിധിയുമായി വരണമെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവന ഭരണഘടനാലംഘനമാണെന്ന് പുന്നല ശ്രീകുമാര്‍ വ്യക്താമാക്കി.
എന്നാല്‍ സര്‍ക്കാര്‍ നിലപാടിനെ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും ഇ.പി.ജയരാജനും ന്യായീകരിച്ചു.
സുപ്രീംകോടതി വിധിയിലെ വസ്തുതകള്‍ പരിശോധിച്ചാണ് സര്‍ക്കാര്‍ തീരുമാനമെടുത്തതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സര്‍ക്കാരിനെ വിര്‍ശിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കപ്പെടണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു. ഓരോ സംഘടനക്കും സ്വന്തം അഭിപ്രായമുണ്ടന്നും അദ്ദേഹം വ്യക്തമാക്കി
Sabarimala Woman entry, Punnala Sreekumar, sabarimala verdict
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here