കവളപ്പാറ ദുരന്തം നടന്ന് 100 ദിനം പിന്നിടുമ്പോഴും 25 കുടുംബങ്ങള്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പില്‍

കേരളത്തെ നടുക്കിയ കവളപ്പാറ ദുരന്തത്തിനു 100 ദിവസം തികയുമ്പോഴും 25 കുടുംബങ്ങള്‍ ഇപ്പോഴും കഴിയുന്നത് ദുരിതാശ്വാസ ക്യാമ്പില്‍. ഇവരെ പുനരധിവസിപ്പിക്കാനുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ പോലും പൂര്‍ത്തിയായിട്ടില്ല. പോത്തുകല്ല് സിറ്റി പാലസ് ഓഡിറ്റോറിയത്തില്‍ ക്യാംപില്‍ കഴിയുന്നവരാണ് ഇനിയെന്തു ചെയ്യുമെന്നറിയാതെ നിസഹായവസ്ഥയില്‍ കഴിയുന്നത്.
കുട്ടികളും പ്രായമുള്ളവരുമടക്കം 76 പേരാണ് ക്യാംപില്‍ ഉള്ളത്. കവളപ്പറ ദുരന്തത്തില്‍ ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവരാണിവര്‍. വീടും സ്ഥലവും എല്ലാം ഒരു രാത്രികൊണ്ട് നഷ്ടമായി. പോത്തുകല്ലില്‍ പരിചയക്കാരില്ലാത്തതിനാല്‍ ക്യാംപിലെ ഭൂരിഭാഗം ആളുകള്‍ക്കും ജോലിയൊന്നുമില്ല. ഭക്ഷണം കൃത്യമായി ലഭിക്കുന്നതിന്റെ ആശ്വാസം പങ്ക് വയ്ക്കുമ്പോഴും വരുമാനം ഇല്ലാത്തതിനാല്‍ കുട്ടികളുടെ പഠന ചെലവടക്കം ജീവിതം എങ്ങനെ മുന്നോട്ടു കൊണ്ടു പോകുമെന്നാണ് ഇവരുടെ ചോദ്യം. ഓഗസ്റ്റ് എട്ടിനു രാത്രി കവളപ്പാറയില്‍ ഉണ്ടായ ഉരുള്‍പ്പൊട്ടലില്‍ 59 ജീവനുകള്‍ ആണ് നഷ്ടമായത്. തലനാരിഴയ്ക്ക് ജീവന്‍ ലഭിച്ചവരാണ് ക്യാംപില്‍ കഴിയുന്ന പലരും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here