പ്രമേഹരോഗ ചികിത്സ എപ്പോള്‍ തുടങ്ങണം…? എങ്ങനെ തുടരണം…?

മലയാളികളുടെ ജീവിതശൈലിയില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഇതിന്റെ ഭാഗമായി പുതിയ തലമുറ ഏറ്റവുമധികം അനുഭവിക്കേണ്ടിവരുന്നത് ജീവിതശൈലീ രോഗങ്ങളാണ്. ജീവിതശൈലി രോഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് പ്രമേഹം. രോഗലക്ഷണങ്ങള്‍ കുറവാണെന്നതിനാല്‍ തന്നെ പ്രമേഹത്തെക്കുറിച്ച് ആളുകള്‍ ബോധവാന്മാരല്ല എന്നതാണ് യാഥാര്‍ത്ഥ്യം. പ്രമേഹ ചികിത്സ എപ്പോള്‍ തുടങ്ങണം ചികിത്സ, എങ്ങനെ തുടരണം എന്നീ കാര്യങ്ങളിലെല്ലാം ഉണ്ടാകുന്ന സംശയങ്ങള്‍ ചികിത്സ വൈകുന്നതിനു കാരണമായേക്കാം.

നന്നായി ചികിത്സിക്കാന്‍ കഴിഞ്ഞാല്‍ അത്ര പ്രശ്‌നമുള്ള രോഗമല്ല പ്രമേഹമെന്ന് പ്രമേഹരോഗ വിദഗ്ധനും ജ്യോതിദേവ് ഡയബറ്റിക് സെന്ററിന്റെ എംഡിയും ഫൗണ്ടറുമായ ഡോ. ജ്യോതിദേവ് പറയുന്നു. പ്രമേഹ രോഗ ചികിത്സയില്‍ മരുന്ന് മാത്രമല്ല പ്രധാന ഘടകം. വ്യായാമവും ഒരു ഘടകമാണ്. മറ്റ് രോഗങ്ങള്‍ വരുമ്പോള്‍ പ്രമേഹത്തെ വിസ്മരിക്കുന്നതാണ് ആരോഗ്യപ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നതിനു പ്രധാന കാരണം. പാരമ്പര്യമായി വരാന്‍ സാധ്യതയുള്ള രോഗം കൂടിയാണ് പ്രമേഹം. അതിനാല്‍ മാതാപിതാക്കള്‍ക്ക് പ്രമേഹമുള്ളവര്‍ മൂന്നു മാസത്തിലൊരിക്കല്‍ മെഡിക്കല്‍ ചെക്കപ്പ് നടത്തുന്നതു വഴിയായി രോഗത്തെ പെട്ടെന്ന് കണ്ടുപിടിക്കുന്നതിന് സാധിക്കും.

പ്രമേഹത്തെ എങ്ങനെ നിയന്ത്രിക്കാം

കരുതലോടെയുള്ള തുടര്‍ചികിത്സകള്‍
ചികിത്സ ഇടയ്ക്ക് നിറുത്താതിരിക്കുക
ഭക്ഷണക്രമത്തിലുള്ള നിയന്ത്രണം
വ്യായാമവും വിശ്രമവും
കൊഴുപ്പു കുറഞ്ഞ ഭക്ഷണം കഴിക്കുക
പഞ്ചസാര പൂര്‍ണമായും ഒഴിവാക്കുക
മാനസിക സമ്മര്‍ദം കുറയ്ക്കുക

പ്രമേഹ ചികിത്സ എപ്പോള്‍

ക്ഷീണം, തളര്‍ച്ച എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍
ഡിഹൈഡ്രേഷന്‍ അനുഭവപ്പെടുമ്പോള്‍

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top