Advertisement

ഫാത്തിമാ ലത്തീഫിന്റെ മരണം: ആഭ്യന്തര അന്വേഷണമില്ലെന്ന് ഐഐടി

November 18, 2019
Google News 0 minutes Read

മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥി ഫാത്തിമ ലത്തീഫിന്റെ മരണം ആഭ്യന്തര സമിതി അന്വേഷിക്കണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം മദ്രാസ് ഐഐടി ഡയറക്ടര്‍ തള്ളി. പൊലീസ് അന്വേഷണം നടക്കുന്നതിനാല്‍ സമാന്തര അന്വേഷണം നടത്താനാവില്ലെന്ന് ഡയറക്ടര്‍ ഭാസ്‌കര്‍ രാമമൂര്‍ത്തി അറിയിച്ചു.

1959 ല്‍ സ്ഥാപിതമായ മദ്രാസ് ഐഐടിയില്‍ ആദ്യമായി സമരം നടക്കുകയാണ്. ചിന്താബാര്‍ എന്ന വിദ്യാര്‍ത്ഥി കൂട്ടായ്മയാണ് സമരവുമായി രംഗത്തുള്ളത്. അതേസമയം ഫാത്തിമാ ലത്തീഫിന്റെ മരണത്തില്‍ വ്യക്തതവേണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നാളെ ചെന്നൈയില്‍ പ്രതിഷേധ സംഗമം സംഘടിപ്പിക്കും. വിഷയത്തില്‍ ആഭ്യന്തര അന്വേഷണം വേണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം ഐഐടി അധികൃതര്‍ തള്ളിയതോടെയാണ് നാളെ പ്രതിഷേധ സംഗമം നടത്താന്‍ തീരുമാനമായത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here