Advertisement

ജെഎൻയു വിദ്യാർത്ഥികളുടെ പാർലമെന്റ് മാർച്ച് സംഘർഷത്തിൽ കലാശിച്ചു; 60 തിലധികം വിദ്യാർത്ഥികള്‍ പൊലീസ് കസ്റ്റഡിയില്‍

November 18, 2019
Google News 1 minute Read

ഹോസ്റ്റൽ ഫീസ് വർധനവിനെതിരെയുള്ള ജെഎൻയു വിദ്യാർത്ഥികളുടെ പാർലമെന്റ് മാർച്ച് സംഘർഷത്തിൽ കലാശിച്ചു.വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐയിഷെ ഘോഷ് അടക്കമുള്ള 60 തിലധികം വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സമരം അവസാനിപ്പിക്കാൻ കേന്ദ്ര മാനവിഭവശേഷി മന്ത്രാലയം ഉന്നതാധികാര സമിതിയെ നിയോഗിച്ചു.

നിരോധനാജ്ഞ ലംഘിച്ച് ക്യാമ്പസിന്റെ പ്രധാന കവാടത്തിലേക്ക് എത്തിയ വിദ്യാർത്ഥികളെ പൊലീസ് തടഞ്ഞു. ബാരിക്കേഡ് തകർത്ത് വിദ്യാർത്ഥികൾ റോഡിലേക്ക് പ്രവേശിച്ചു. വീണ്ടും ബാരിക്കേഡ് വച്ച് വിദ്യാർത്ഥികളെ തടയാൻ ശ്രമിച്ചത് സംഘർഷത്തിൽ കലാശിച്ചു.

Read also: ജെഎൻയുവിൽ വിദ്യാർത്ഥി പ്രക്ഷോഭം ശക്തമാകുന്നു; ഇന്ന് പാർലമെന്റിലേക്ക് ലോംഗ് മാർച്ച്

വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷ ഘോഷ് അടക്കമുള്ള വിദ്യാർത്ഥികളെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ചു.നിരവധി വിദ്യാർത്ഥികൾക്ക് മർദനത്തിൽ പരുക്കേറ്റു. 60 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇതിനിടെ ഫീസ് വർധനവ് പിൻവലിക്കുന്നത് അടക്കമുള്ള വിദ്യാർത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ പരിഗണിക്കാൻ കേന്ദ്ര മാനവിഭവശേഷി മന്ത്രാലയം ഉന്നധികാര സമിതിയെ നിയമിച്ചു. യുജിസി മുൻ ചെയർമാൻ അടക്കം മൂന്ന് അംഗങ്ങളാണ് സമിതിയിൽ ഉള്ളത്. കേന്ദ്ര സർക്കാറിന്റെ നീക്കം പ്രതിഷേധം തണുപ്പിക്കാൻ മാത്രം ലക്ഷ്യമിട്ടുള്ളതാണെന്നും ആവശ്യങ്ങൾ അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും വിദ്യാർത്ഥികൾ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here