ജെഎൻയുവിൽ വിദ്യാർത്ഥി പ്രക്ഷോഭം ശക്തമാകുന്നു; ഇന്ന് പാർലമെന്റിലേക്ക് ലോംഗ് മാർച്ച്

ജെഎൻയുവിലെ ഹോസ്റ്റൽ ഫീസ് വർധനവിനെതിരെയുള്ള വിദ്യാർത്ഥി പ്രക്ഷോഭം ശക്തമാവുന്നു. ഇന്ന് വിദ്യാർത്ഥി യൂണിയന്റെ നേതൃത്വത്തിൽ പാർലമെന്റിലേക്ക് ലോംഗ് മാർച്ച് നടത്തും. പൊതു വിദ്യാഭ്യസത്തെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് മാർച്ച് സംഘടിപ്പിക്കുന്നതെന്ന് വിദ്യാർത്ഥികൾ അറിയിച്ചു.

സമരം ഇരുപത്തി മൂന്നാം ദിവസത്തിലേക്ക് കടന്നിട്ടും ഫീസ് വർധനവ് പൂർണ്ണമായും പിൻവലിക്കാത്ത സാഹചര്യത്തിലാണ് പാർലമെന്റിലേക്ക് ലോംഗ് സംഘടിപ്പിച്ചിട്ടുള്ളത്. ക്യാമ്പസ് മുതൽ പാർലമെന്റ് വരെയുള്ള 15 കി.മി ദൂരം കാൽനടയായി സഞ്ചരിക്കാനാണ് വിദ്യാർത്ഥികളുടെ തീരുമാനം. പൊതുവിദ്യാഭ്യാസത്തെ രക്ഷിക്കാനാണ് മാർച്ചെന്ന് വിദ്യാർത്ഥികൾ അറിയിച്ചു.

Read Also : ജെഎൻയു സമരം; പൊതുമുതൽ നശിപ്പിച്ചതിന് വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു

പാർലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് ആരംഭിച്ച പശ്ചാത്തലത്തിൽ വിഷയം സഭയുടെ ശ്രദ്ധയിലേക്ക് എത്തിക്കുന്നതിനാണ് മാർച്ച്. ഇന്നലെ സർവകലാശാലയില ക്ലാസുകൾ ആരംഭിക്കാൻ സഹകരിക്കണമെന്ന് സർവ്വകലാശാല അധികൃതർ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടിരുന്നു എന്നാൽ ഹോസ്റ്റൽ ഫീസ് വർധനവ് പൂർണ്ണമായും പിൻവലിക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് വിദ്യാർത്ഥികൾ അറിയിച്ചു. ക്യാമ്പസിന്റെ അകത്തുള്ള അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് ഉപരോധിച്ചുള്ള സമരവും തുടരുകയാണ്.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More