‘പെൺമക്കളെ വിട്ടുകിട്ടണം’; വിവാദ സന്യാസി നിത്യാനന്ദയ്‌ക്കെതിരെ പരാതിയുമായി ദമ്പതികൾ

വിവാദ സന്യാസി നിത്യാനന്ദയ്‌ക്കെതിരെ പരാതിയുമായി ദമ്പതികൾ രംഗത്ത്. തങ്ങളുടെ രണ്ട് പെൺമക്കളെ നിത്യാനന്ദയുടെ ആശ്രമത്തിൽ അനധികൃതമായി തടഞ്ഞുവച്ചിരിക്കുകയാണെന്നും വിട്ടു കിട്ടണമെന്നുമാണ് ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗുജറാത്ത് ഹൈക്കോടതിയിലാണ് ദമ്പതികളെത്തിയത്.

ജനാർദന ശർമ എന്നയാളും ഭാര്യയുമാണ് പരാതിയുമായി കോടതിയെ സമീപിച്ചത്. ജനാർദ ശർമയുടെ നാല് പെൺമക്കളെ നിത്യാനന്ദയുടെ ബംഗളൂരുവിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ ചേർത്തിരുന്നു. പിന്നീട് പെൺകുട്ടികളുടെ അഭിപ്രായം ചോദിക്കാതെ നിത്യാനന്ദ ധ്യാനപീഠത്തിന്റെ അഹമ്മദാബാദിലെ ശാഖയായ യോഗിനി സർവജ്ഞപീഠം എന്ന സ്ഥാപനത്തിലേക്ക് മാറ്റിയെന്ന് പരാതിയിൽ പറയുന്നു.

മക്കളെ കാണാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പൊലീസിന്റെ സഹായത്തോടെ പ്രായപൂർത്തിയാകാത്ത രണ്ട് മക്കളെ അവിടെ നിന്ന് രക്ഷപ്പെടുത്തി. എന്നാൽ രണ്ട് പേർ അവിടെ തുടരുകയാണ്. മക്കളെ തടഞ്ഞുവച്ചിരിക്കുകയാണോ എന്ന് സംശയിക്കുന്നതായും പരാതിയിൽ വ്യക്തമാക്കുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top