പരാതികള്‍ ഒറ്റക്ലിക്കില്‍ അറിയിക്കാം; പൊലീസ് സ്മാര്‍ട്ടാകുന്നു

ഗതാഗതക്കുരുക്ക് ഉള്‍പ്പെടെ റോഡിലെ പ്രശ്‌നങ്ങള്‍ അറിയിക്കാനും കുറ്റകൃത്യങ്ങളെക്കുറിച്ച് പരാതികള്‍ നല്‍കാനും ഉപകരിക്കുന്ന പുതിയ ആപ്ലിക്കേഷന്‍ തയാറാക്കാനൊരുങ്ങി കേരള പൊലീസ്. ദുബായ് പൊലീസിന്റെ സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷനു സമാനമായ രീതിയിലാകും കേരള പൊലീസിന്റെ ആപ്ലിക്കേഷനും. ആപ്ലിക്കേഷന്‍ ഒരുക്കുന്നതിനുള്ള സാങ്കേതിക സൗകര്യങ്ങള്‍ ദുബായ് പൊലീസില്‍ നിന്ന് സ്വീകരിക്കും.
എളുപ്പത്തില്‍ പരാതി നല്‍കാന്‍ സാധിക്കുമെന്നതാണ് ആപ്ലിക്കേഷന്‍ വരുന്നതോടെയുള്ള പ്രധാന നേട്ടം. എമര്‍ജന്‍സി അലര്‍ട്ട് സംവിധാനവും ആപ്ലിക്കേഷനിലുണ്ടാകും. അപകടം ശ്രദ്ധയില്‍പ്പെട്ടാല്‍ അവ അറിയിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here