Advertisement

സംസ്ഥാനത്ത് നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്

November 19, 2019
Google News 0 minutes Read

സംസ്ഥാന വ്യാപകമായി നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു. ഷാഫി പറമ്പിൽ എംഎൽഎ ഉൾപ്പെടെ കെഎസ്‌യു പ്രവർത്തകർക്ക് നേരെ നടന്ന പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ്.

കേരള സർവകലാശാലയിലെ മാർക്ക് തട്ടിപ്പിൽ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യു നിയമസഭയിലേക്ക് നടത്തിയ മാർച്ച് നടത്തിയിരുന്നു. എംജി റോഡ് തടസപ്പെടുത്തിക്കൊണ്ട് മുന്നോട്ടുനീങ്ങിയ മാർച്ചിന് നേരെ പൊലീസ് രണ്ടുതണവ ഗ്രനേഡും ഒരുതവണ ടിയർ ഗ്യാസും ജലപീരങ്കിയും പ്രയോഗിച്ചു. തുടർന്ന് ലാത്തി വീശി. ഇതിനിടെയാണ് ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ളവർക്ക് പരുക്കേറ്റത്. ഷാഫി പറമ്പിലിന്റെ തലയ്ക്ക് പൊട്ടലുണ്ട്. ഒരു പ്രകോപനവുമില്ലാതെയാണ് പൊലീസ് അക്രമം അഴിച്ചുവിട്ടതെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. സംഭവം പരിശോധിക്കുമെന്ന് മന്ത്രി എ കെ ബാലൻ നിയമസഭയിൽ പ്രതിപക്ഷത്തിന് ഉറപ്പ് നൽകിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here