രാഷ്ട്രപതി രാംനാഥ് കോവിന്ദ് കണ്ണൂരിലെത്തി

രാഷ്ട്രപതി രാംനാഥ് കോവിന്ദ് കണ്ണൂരിലെത്തി. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും സ്വീകരിച്ചു.

സ്വീകരണ പരിപാടികൾക്ക് ശേഷം ഹെലികോപ്റ്ററിൽ ഏഴിമല നാവിക അക്കാദമിയിലേക്ക് അദ്ദേഹം പോയി. പ്രസിഡന്റ്‌സ് കളർ അവാർഡ് ഏഴിമല നാവിക അക്കാദമിക്ക് സമ്മാനിക്കുന്നതിനായാണ് രാഷ്ട്രപതി കേരളത്തിൽ എത്തിയത്.

നാളെ രാവിലെ ഏഴ് മണിയോടെയാണ് അക്കാദമിയിലെ പരിപാടികൾ നടക്കുക. മികച്ച സേവനത്തിന് ഒരു സേന വിഭാഗത്തിന് ലഭിക്കുന്ന ഉയർന്ന ബഹുമതിയാണ് പ്രിസിഡന്റ്‌സ് കളർ പുരസ്‌കാരം. നാവിക സേനാ കേഡറ്റുമാരുടെ പരേഡിനും രാഷ്ട്രപതി സാക്ഷ്യംവഹിക്കും. ചടങ്ങ് പൂർത്തിയാക്കി നാളെ ഉച്ചക്ക് ഡൽഹിക്ക് മടങ്ങും. രാഷ്ട്രപതിയുടെ സന്ദർശനം കണക്കിലെടുത്ത് ജില്ലയിൽ കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സുരക്ഷയുടെ ഭാഗമായി ഏഴിമല, കവ്വായി പുഴ, പയ്യന്നൂർ, എട്ടിക്കുളം, പാലക്കോട് എന്നീ ഭാഗങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനം നടത്തുന്നത് കർശനമായി നിരോധിച്ചതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top