കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ റൺവേ നവീകരണം നാളെ ആരംഭിക്കും; ഇനി നാല് മാസം രാത്രികാല സർവീസുകൾ മാത്രം

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഇനി നാല് മാസം രാത്രികാല സർവീസുകൾ മാത്രം. വിമാനത്താവളത്തിലെ റൺവേ നവീകരണം നാളെ ആരംഭിക്കും.

പത്ത് വർഷത്തെ ഇടവേളയിൽ നടത്തേണ്ട റൺവേ റീ സർഫസിങ് പ്രവൃത്തികൾക്കായാണ് നെടുമ്പാശേരി വിമാനത്താവള റൺവേ നാളെ മുതൽ പകൽ എട്ട് മണിക്കൂർ അടയ്ക്കുന്നത്. രാജ്യാന്തര സർവീസുകളടക്കം വൈകിട്ട് ആറ് മുതൽ രാവിലെ പത്ത് വരെയാക്കി പുനക്രമീകരിച്ചു. നവീകരണം പൂർത്തിയാക്കി മാർച്ച് 28 മുതൽ പകൽ സമയ സർവീസുകൾ പുനരാരംഭിക്കും.

റൺവേ, ടാക്‌സി ലിങ്കുകൾ എന്നിവയടക്കം 5 ലക്ഷം ചതുരശ്രമീറ്റർ ഭാഗത്തെ റീ സർഫസിങ്ങാണ് നാല് മാസം കൊണ്ട് പൂർത്തിയാക്കേണ്ടത്. ഇതിന്റെ ഭാഗമായി വിമാനത്താവളത്തിന്റെ പ്രവർത്തനം 16 മണിക്കൂറാക്കി ചുരുക്കി. സ്‌പൈസ് ജെറ്റിന്റെ മാലദ്വീപ് സർവീസടക്കം 5 സർവീസുകൾ മാത്രമാണ് റദ്ദാക്കിയത്. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ചെക്ക് ഇൻ സമയം ദീർഘിപ്പിച്ചിട്ടുണ്ട്. ആഭ്യന്തര യാത്രക്കാർക്ക് മൂന്ന് മണിക്കൂർ മുൻപും, രാജ്യാന്തര യാത്രക്കാർക്ക് നാല് മണിക്കൂർ മുൻപും ചെക്ക് ഇൻചെയ്യാം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More