ഗതാഗത നിയമ ബോധവത്കരണം; വിദ്യാർത്ഥിനിയുടെ റോഡിലെ നൃത്തം സോഷ്യൽ മീഡിയയിൽ വൈറൽ

ഗതാഗത നിയമ ലംഘനം വർധിക്കുന്നത് തടയാൻ നൃത്തച്ചുവടുകളുമായി വിദ്യാർത്ഥിനി. മധ്യപ്രദേശിലെ സാഗർ ജില്ലാ സ്വദേശിനിയും എംബിഎ വിദ്യാർത്ഥിനിയുമായ ശുഭി ജയിനാണ് ഗതാഗത നിയമ ബോധവത്കരണത്തിന് വേറിട്ട മാർഗം സ്വീകരിച്ചിരിക്കുന്നത്.

ഗതാഗത നിയന്ത്രണത്തിൽ മുൻപരിജയം ഇല്ലാത്ത ശുഭി, ഇൻഡോറിലെ റോഡിൽ വാഹനമോടിച്ചെത്തുന്നവർക്ക് മുന്നിൽ നൃത്തം ചെയ്തുകൊണ്ട്  ബോധവത്കരണം നടത്തുന്ന വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

 

എംബിഎ വിദ്യാർത്ഥിനിയായ ശുഭി പതിനഞ്ചു ദിവസത്തെ ഇന്റേൺഷിപ്പിനാണ് ഇൻഡോറിലെത്തിയത്. മൂൺവാക്ക് നടത്തി ട്രാഫിക് നിയന്ത്രിക്കുന്ന ട്രാഫിക് ഉദ്യോഗസ്ഥൻ രഞ്ജീത് സിംഗാണ്‌ ശുഭിക്ക് പ്രചോദനമായത്.

റീഗൽ ചൗരാഹ ഉൾപ്പെടെയുള്ള തിരക്കേറിയ മേഖലകളിൽ വൈകുന്നേരം അഞ്ചുമണി മുതൽ രാത്രി എട്ടുമണി വരെ ബോധവത്കരണം നടത്തുന്ന ശുഭി, ഹെൽമെറ്റും സീറ്റ് ബെൽറ്റും ധരിക്കാൻ നൃത്തച്ചുവടുകളിലൂടെയാണ് ആവശ്യപ്പെടുന്നത്. ശുഭിയുടെ ഗതാഗത നിയന്ത്രണത്തെയും ബോധവത്കരണത്തെയും അഭിനന്ദിച്ച് എഡിജിപി വരുൺ കപൂർ ഉൾപ്പെടെ നിരവധി ആളുകൾ രംഗത്തെത്തിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More