വെസ്റ്റ് ബാങ്കിലെ ഇസ്രയേൽ കോളനികൾ അനധികൃതമല്ലെന്ന് അമേരിക്ക

അധിനിവേശ വെസ്റ്റ് ബാങ്കിലെ ഇസ്രയേൽ കോളനികൾ അനധികൃതമല്ലെന്ന് അമേരിക്ക. വെസ്റ്റ് ബാങ്കിലെ ഇസ്രായേൽ കോളനികൾ ജനീവ കരാറിന്റെ ലംഘനമാണെന്ന നിലപാടാണ് അന്താരാഷ്ട്ര സമൂഹം സ്വീകരിച്ചു പോരുന്നത്. അമേരിക്കയും ഈ നിലപാടിനൊപ്പമായിരുന്നതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു. അന്താരാഷ്ട്ര നിലപാടുകൾ തള്ളിക്കളഞ്ഞു കൊണ്ടാണ് അമേരിക്കയുടെ ഈ പുതിയ പ്രഖ്യാപനം.

ഇസ്രായേൽ അധിനിവേശം അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് കരുതുന്നില്ലെന്നും നിയമപരമായ വാദങ്ങളുടെ എല്ലാ വശങ്ങളും ശ്രദ്ധാപൂർവം പഠിച്ച ശേഷമാണ് തീരുമാനത്തിൽ എത്തിയതെന്നും പോംപിയോ വ്യക്തമാക്കി. അമേരിക്കയുടെ നയപരമായ മാറ്റത്തെ പലസ്തീൻ ശക്തമായി അപലപിച്ചു. ചരിത്രപരമായ തെറ്റ് അമേരിക്ക തിരുത്തിയെന്നായിരുന്നു ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ പ്രതികരണം.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More