മരട് ഇൻഷൂറൻസ് ലഭ്യമാക്കാൻ വീഡിയോ ചിത്രീകരണവും സർവേയും ആരംഭിച്ചു

മരടിൽ ഇൻഷൂറൻസ് ലഭ്യമാക്കാൻ വീഡിയോ ചിത്രീകരണവും സർവ്വേയും ആരംഭിച്ചു. പൊളിക്കാനുള്ള ഫ്‌ളാറ്റുകൾക്ക് 50 മീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിലാണ് നഗരസഭ സർവേ ആരംഭിച്ചിരിക്കുന്നത്. ആശങ്ക ഒഴിഞ്ഞിട്ടില്ലെന്ന് പരിസരവാസികൾ
മരടിൽ പൊളിക്കുന്ന ഫ്‌ളാറ്റുകൾക്ക് 50 മീറ്റർ ചുറ്റളവിൽ താമസിക്കുന്നവരുടെ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സർവേ ആരംഭിച്ചത്. മുൻസിപ്പൽ എഞ്ചിനിയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തിൻറെ മേൽനോട്ടത്തിലാണ് നടപടികൾ.
സമീപത്തെ വീടുകളിൽ എത്തിയ സംഘം നഗരസഭ ഉദ്യോസ്ഥരും, ഭരണ സമിതി അംഗങ്ങളും താമസക്കാരുടെ പ്രശ്‌നങ്ങൾ ചോദിച്ചറിഞ്ഞു. 50 മീറ്റർ പരിധിയിലുള്ള ഉള്ള താമസക്കാർ ആവശ്യപ്പെട്ടാൽ അവരെ മാറ്റി പർപ്പിക്കുന്നതിനുള്ള നടപടികൾ നഗരസഭാ സ്വീകരിക്കുമെന്ന് ചെയർപേഴ്‌സൺ നദീറ പറഞ്ഞു.
തങ്ങളുടെ ആശങ്ക ഒഴിഞ്ഞിട്ടില്ലെന്ന് സമീപവാസികൾ വ്യക്തമാക്കി. ഇൻഷൂറൻസ് പരിരക്ഷ ഉറപ്പ് വരുത്തിയിലെങ്കിൽ സമരം നടത്തുമെന്നാണ് നാട്ടുകാരുടെ മുന്നറിയിപ്പ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here