ഷൂട്ടിംഗിനിടെ നടൻ ബിജു മേനോന് പൊള്ളലേറ്റു

സിനിമാ ഷൂട്ടിംഗിനിടെ നടൻ ബിജു മേനോന് പൊള്ളലേറ്റു. പൃഥ്വിരാജ് നായകനാകുന്ന ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് അപകടം സംഭവിച്ചത്. വാഹനം കത്തിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ ബിജു മേനോന്റെ കൈക്കും കാലിനുമാണ് പൊള്ളലേറ്റത്.

അട്ടപ്പാടി കോട്ടത്തറയിലാണ് ഷൂട്ടിംഗ്. പരുക്കേറ്റ ഉടൻ തന്നെ താരത്തിന് വൈദ്യസഹായം നൽകി. ഇതിന് ശേഷം ഷൂട്ടിംഗ് പുനഃരാരംഭിക്കുകയും ചെയ്തു.

നാല് വർഷം മുൻപ് പുറത്തിറങ്ങിയ അനാർക്കലിക്ക് ശേഷം ബിജു മേനോനും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രമാണ് അയ്യപ്പനും കോശിയും. അനാർക്കലിയുടെ സംവിധായകൻ സച്ചി തന്നെയാണ് ഈ ചിത്രവും ഒരുക്കുന്നത്. ബിജു മേനോൻ അയ്യപ്പൻ നായർ എന്ന എസ് ഐ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. പതിനാറ് വർഷത്തെ പട്ടാള ജീവിതത്തിന് ശേഷം നാട്ടിലെത്തുന്ന കോശി എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് സിനിമയിൽ എത്തുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More