മുഖ്യമന്ത്രി മോദിയെ അനുകരിക്കുന്നു; തീവ്രവാദ പ്രവർത്തനം നടത്തുന്നവരെ സിപിഐഎം ഉപയോഗിക്കുന്നു: കെ സുധാകരൻ

മോദിയെ അനുകരിക്കുകയാണ് മുഖ്യമന്ത്രിയെന്ന് കെ സുധാകരൻ എംപി. തീവ്രവാദ പ്രവർത്തനം നടത്തുന്നവരെ സിപിഐഎം ഉപയോഗിക്കുന്നു. പി മോഹനന്റെത് കുറ്റസമ്മതമെന്നും മുഖ്യമന്ത്രിക്ക് അറിയുന്ന കാര്യം തന്നെയാണ് മോഹനൻ പറഞ്ഞതെന്നും കെ സുധാകരൻ പറഞ്ഞു.

Read Also: കോഴിക്കോട് കേന്ദ്രമായുള്ള മുസ്ലിം തീവ്രവാദികളാണ് മാവോയിസ്റ്റുകളുടെ ശക്തി : സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനൻ

സിപിഐഎം ആണ് മാവോയിസത്തെ പ്രോത്സാഹിപ്പിക്കുന്നതെന്നും വൈകി വന്ന തിരിച്ചറിവാണ് മോഹനന്റെതെന്നും അദ്ദേഹം ആരോപിച്ചു. കെഎസ്‌യു സമരത്തിനെതിരായ പൊലീസ് നടപടി മോദി അനുകരണത്തിന്റെ ഭാഗമെന്നും സുധാകരൻ വ്യക്തമാക്കി.

കെഎസ്‌യു സമരത്തിനെതിരായ പൊലീസ് നടപടിയിലും തന്റെ നിലപാട് കെ സുധാകരൻ പറഞ്ഞു. കോൺഗ്രസില്‍ നിന്ന് തീവ്രവാദ നിലപാടുള്ള ആരെയെങ്കിലും കസ്റ്റഡിയിലെടുത്തിട്ടുണ്ടോ എന്ന് അദ്ദേഹം ഡൽഹിയിൽ ചോദിച്ചു.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More