Advertisement

നിലക്കൽ- പമ്പ റൂട്ടിൽ ഡ്യൂട്ടിക്കായി നിയമിച്ച കെഎസ്ആർടിസി താത്ക്കാലിക ജീവനക്കാർക്കു ഡ്യൂട്ടി നൽകുന്നില്ലെന്ന് പരാതി

November 20, 2019
Google News 1 minute Read

നിലക്കൽ- പമ്പ റൂട്ടിൽ ഡ്യൂട്ടിക്കായി നിയമിച്ച കെഎസ്ആർടിസി താത്ക്കാലിക ജീവനക്കാർക്കു ഡ്യൂട്ടി നൽകുന്നില്ലെന്ന് പരാതി. സ്ഥിര ജീവനക്കാർ എത്തിയതോടെയാണ് താത്ക്കാലികമായി നിയമിച്ച ഉദ്യോഗസ്ഥർക്ക് ഡ്യൂട്ടി ലഭിക്കാതായത്. അതേസമയം, ജോലി ഇല്ലെങ്കിൽ തിരികെ ഡിപ്പോകളിൽ പോകാൻ അനുവദിക്കണമെന്നാണ് ജീവനക്കാരുട ആവശ്യം.

എംപാനൽ ഡ്രൈവർമാരെ പിരിച്ചു വിട്ട ഒഴുവിൽ പിഎസ്‌സി റാങ്ക് ലിസ്റ്റ് പ്രകാരം ജോലിക്കെടുത്ത താത്ക്കാലിക ഡ്രൈവർമാരെ പമ്പ നിലയ്ക്കൽ സർവീസിൽ ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്നു തീർത്ഥാടകരുടെ എണ്ണം കുറവായ ദിനങ്ങളിൽ കെഎസ്ആർടിസി സർവീസ് കുറച്ചതോടെ, സ്ഥിര ജീവനക്കാർക്കു മാത്രമാണ് ഡ്യൂട്ടി അനുവദിക്കുന്നത്. വിവിധ ഡിപ്പോകളിൽ നിന്നെത്തിയ 150 ഓളം താത്ക്കാലിക ഡ്രൈവർമാരാണ് നിലവിലുള്ളത്. ജോലിയില്ലെങ്കിൽ തിരികെ പോകാൻ അനുവദിക്കണമെന്നാന്ന് ഇവരുടെ ആവശ്യം.

ജോലിക്കു പുറമെ ഭക്ഷണവും താമസ സൗകര്യവും പരിമിതമായതോടെ ജീവനക്കാർ നിലയ്ക്കൽ എത്തിയ യുഡിഎഫ് എംഎൽഎമാരുടെ മുന്നിൽ പരാതിയുമായി എത്തി. പമ്പവരെ ചെറിയ വാഹനങ്ങൾ കടത്തി വിടണമെന്ന് കോടതി ഉത്തരവ് വന്നതോടെ വരും ദിവസങ്ങളിൽ കെഎസ്ആർടിസി സർവീസുകളെ ഇത് കാര്യമായി ബാധിക്കും.

KSRTC, Nilakkal-Pampa route

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here