സർക്കാർ നിർദ്ദേശപ്രകാരം യൂണിഫോം വാങ്ങി നൽകിയ ഹെഡ്മാസ്റ്റർമാർക്ക് 6 മാസമായിട്ടും തുക തിരികെ ലഭിച്ചിട്ടില്ല; യൂണിഫോം വിതരണം പ്രതിസന്ധിയിൽ

ഉച്ചഭക്ഷണ വിതരണത്തിനു പുറമെ സൗജന്യ യൂണിഫോം വിതരണവും പ്രതിസന്ധിയിൽ. സർക്കാർ നിർദ്ദേശപ്രകാരം പണം മുടക്കി യൂണിഫോം വാങ്ങി നൽകിയ എയ്ഡഡ് സ്‌കൂൾ ഹെഡ്മാസ്റ്റർമാർക്ക് ആറ് മാസമായിട്ടും തുക തിരികെ ലഭിച്ചിട്ടില്ല.
എസ്.എസ്.കെ പദ്ധതിയുടെ കീഴിലാണ് സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ എട്ടാം ക്ലാസുവരെയുള്ള കുട്ടികൾക്ക് സൗജന്യ യൂണിഫോം വിതരണം ചെയ്തത്. സർക്കാർ സ്‌കൂളുകളിലെയും എയ്ഡഡ് സ്‌കൂളുകളിൽ നാലാം ക്ലാസുവരെയുള്ള കുട്ടികൾക്കും സർക്കാർ പണം മുടക്കി യൂണിഫോമിന്റെ തുണി വാങ്ങി നൽകി. എന്നാൽ എയ്ഡഡ് സ്‌കൂളുകളിലെ അഞ്ചാം ക്ലാസ് മുതൽ എട്ടാം ക്ലാസുവരെയുള്ള 5,97,464 കുട്ടികൾക്ക് അതത് സ്‌കൂളുകളിലെ ഹെഡ്മാസ്റ്റർമാരാണ് യൂണിഫോമിനുള്ള തുണി വാങ്ങി നൽകിയത്. രണ്ടു സെറ്റ് യൂണിഫോമാണ് വാങ്ങിയത്.
Read Also : പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങൾ കടത്തിവിടാമെന്ന് സർക്കാർ ഹൈക്കോടതിയിൽ
ആദ്യം പണം മുടക്കി സ്വകാര്യ കമ്പനികളിൽ നിന്നും തുണി വാങ്ങി നൽകാനും ജൂണിൽ തുക തിരികെ നൽകാമെന്നുമായിരുന്നു സർക്കാർ നിലപാട്. ഇതനുസരിച്ചാണ് ഹെഡ്മാസ്റ്റർമാരാണ് യൂണിഫോമിനുള്ള തുണി വാങ്ങി നൽകിയത്. എന്നാൽ ഇതുവരേയും തുക തിരികെ നൽകാൻ സർക്കാർ തയാറായില്ല. സംസ്ഥാന സർക്കാരിന്റെ രൂക്ഷമായ പ്രതിസന്ധിയാണ് തുക നൽകാൻ തടസം. ഇതോടൊപ്പം കേന്ദ്ര വിഹിതത്തിൽ വരുത്തിയ വെട്ടിക്കുറവും ഇതിന് കാരണമാണെന്നാണ് സൂചന. ഓരോ ഹെഡ്മാസ്റ്റർമാർക്കും ലക്ഷക്കണക്കിന് രൂപയാണ് സർക്കാരിൽ നിന്ന് ലഭിക്കാനുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here