മലേഗാവ് സ്‌ഫോടന കേസ് പ്രതി പ്രഗ്യാ സിംഗ് ഠാക്കൂറിനെ പ്രതിരോധ മന്ത്രാലയകാര്യ സമിതിയിലേക്ക് ശുപാർശ ചെയ്ത് സർക്കാർ

മലേഗാവ് സ്‌ഫോടന കേസിലെ പ്രതിയും ബിജെപി എംപിയുമായ പ്രഗ്യാ സിംഗ് ഠാക്കൂറിനെ പാർലമെന്റിന്റെ പ്രതിരോധ മന്ത്രാലയകാര്യ സമിതിയിലേക്ക് ശുപാർശ ചെയ്ത് കേന്ദ്രസർക്കാർ. അതേസമയം നടപടിയെ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ വിമർശിച്ചു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗാണ് സമിതിയുടെ അധ്യക്ഷൻ

21 അംഗങ്ങളാണ് സമിതിയിൽ ഉള്ളത്. സ്‌ഫോടന കേസിലടക്കം പ്രതിയായ ഒരാളെ എങ്ങനെ പ്രധാനപ്പെട്ട സമിതിയിൽ ഉൾപെടുത്തുമെന്ന് കോൺഗ്രസ് ചോദിച്ചു. എൻസിപി അധ്യക്ഷൻ ശരത് പവാർ, നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ളെയും സമിതിയിൽ അംഗങ്ങൾ ആക്കീട്ടുണ്ട്.

Read Also : മലേഗാവ് സ്‌ഫോടനകേസ് വിചാരണയില്‍ നിന്ന് ഒഴിവാക്കണമെന്ന പ്രഗ്യാ സിങ് ഠാക്കൂറിന്റെ ആവശ്യം മുംബൈ എന്‍ഐഎ കോടതി തള്ളി

തെരെഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഗാന്ധി ഘാതകൻ ഗോഡ്‌സെ യഥാർത്ഥ രാജ്യ സ്‌നേഹിയാണെന്ന പ്രഗ്യയുടെ പ്രസ്താവന വിവാദത്തിലായിരുന്നു. പിന്നീട് ഇവർ മാപ്പ് പറയുകയും ചെയ്തിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top