മലേഗാവ് സ്‌ഫോടനകേസ് വിചാരണയില്‍ നിന്ന് ഒഴിവാക്കണമെന്ന പ്രഗ്യാ സിങ് ഠാക്കൂറിന്റെ ആവശ്യം മുംബൈ എന്‍ഐഎ കോടതി തള്ളി

മലേഗാവ് സ്‌ഫോടനകേസ് വിചാരണയ്ക്ക് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന പ്രതിയും ഭോപ്പാല്‍ എം.പിയുമായ പ്രഗ്യാ സിങ് ഠാക്കൂറിന്റെ ആവശ്യം മുംബൈ എന്‍.ഐ.എ കോടതി തള്ളി. പാര്‍ലമെന്റ് നടപടികളില്‍ പങ്കെടുക്കണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രഗ്യാ ഠാക്കൂറിന്റെ അപേക്ഷ. 2008 സെപ്റ്റംബര്‍ 28ന് നടന്ന മലേഗാവ് സ്ഫോടനത്തിലെ മുഖ്യ പ്രതികളില്‍ ഒരാളാണ് പ്രഗ്യാ ഠാക്കൂര്‍.
2008സെപ്റ്റംബറിലാണ് കേസിനാസ്പദമായ മാലേഗാവ് സ്‌ഫോടനംനടന്നത്. ഹമിദിയ പള്ളിക്ക് മുന്നില്‍നടന്ന സ്‌ഫോടനത്തില്‍ ആറു പേര്‍ കൊല്ലപ്പെടുകയും എഴുപത്തിയാര്‍ക്ക് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
സ്ഫോടനത്തിനു പിന്നില്‍ ഹിന്ദുത്വ അനുകൂല സംഘടനയായ അഭിനവ് ഭാരതാണെന്നു കണ്ടത്തുകയും പ്രഗ്യ ലെഫ്റ്റനന്റ് കേണല്‍ ശ്രീകാന്ത് പുരോഹിത് ഉള്‍പ്പെടെ പന്ത്രണ്ടുപേര്‍ക്കതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡായിരുന്നു ആദ്യം കേസ് അന്വേഷിച്ചത്. 2008 ലെ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഹേമന്ത് കര്‍ക്കാരെയ്ക്കായിരുന്നു അന്വേഷണച്ചുമതല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here