ഇന്ത്യാ – ബംഗ്ലാദേശ് ഡേ നൈറ്റ് ക്രിക്കറ്റ് ടെസ്റ്റിന് നാളെ തുടക്കം

കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഉച്ചയ്ക്ക് ഒരുമണിമുതലാണ് മത്സരം. ചരിത്രത്തിലാധ്യമായി ഡേ നൈറ്റ് ടെസ്റ്റ് കളിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യയും ബംഗ്ലാദേശും. ചരിത്രസംഭവമാക്കാന്‍ ബിസിസിഐയും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനും ഒരുക്കങ്ങളുമായി തയാറായിക്കഴിഞ്ഞു. രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ മുന്നിട്ടുനില്‍ക്കുന്ന വിരാട് കോലിയും സംഘവും ഈഡന്‍ ഗാര്‍ഡനിലും ജയിച്ച് പരമ്പര തൂത്തുവാരാമെന്ന പ്രതീക്ഷയിലാണ്. കൊല്‍ക്കത്തയിലെത്തിയ ഇന്ത്യന്‍ ടീം പിങ്ക് ബോളില്‍ പരിശീലനം തുടരുകയാണ്.

ടോസ് ചെയ്യുന്നതിനു തൊട്ടുമുമ്പ് ആര്‍മിയുടെ പാരാട്രൂപ്പര്‍മാര്‍ ഈഡന്‍ ഗാര്‍ഡനിലേക്ക് പറന്നിറങ്ങി പിങ്ക് പന്തുകള്‍ കൈമാറും. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയും ചേര്‍ന്ന് ഈഡന്‍ ഗാര്‍ഡന്‍സില്‍ മണി മുഴക്കുന്നതോടെ മത്സരത്തിനു തുടക്കമാകും.

മത്സരത്തിന്റെ ഇടവേളയില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഫാബുലസ് ഫൈവാണ് ശ്രദ്ധേയം. സൗരവ് ഗാംഗുലി, സച്ചിന്‍ തെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, അനില്‍ കുംബ്ലെ, വി വിഎസ് ലക്ഷ്മണ്‍ എന്നീ അഞ്ച് താരങ്ങള്‍ ഈഡനിലെ ഓര്‍മകള്‍ പങ്കുവയ്ക്കും. മത്സരത്തിനുള്ള മുഴുവന്‍ ടിക്കറ്റുകളും ഇതിനോടകം വിറ്റുകഴിഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top