തരിശ് ഭൂമിയിലെ കൃഷി; പുതുചരിത്രം കുറിക്കാനൊരുങ്ങി കോട്ടയം

തരിശ് ഭൂമിയിലെ കൃഷിയില്‍ പുതുചരിത്രം കുറിക്കാനൊരുങ്ങി കോട്ടയം ജില്ല. നടപ്പുവര്‍ഷത്തില്‍ അയ്യാരിരം ഏക്കറിലേക്ക് കൃഷി വ്യാപിപ്പിക്കാനാണ് പദ്ധതി. മൂന്ന് വര്‍ഷംമുമ്പ് മെത്രാന്‍കായലില്‍ തുടങ്ങിവച്ച തരിശുനില കൃഷിയില്‍ വന്‍ കുതിച്ചുകയറ്റമാണ് ഉണ്ടായത്.

നാലായിരത്തി ഒരുന്നൂറ് ഏക്കര്‍ കൃഷിയാണ് ജില്ലയിലാകെ ഇതുവരെ ആരംഭിക്കാനായത്. മീനച്ചിലാര്‍, മീനന്തറയാര്‍, കൊടൂരാര്‍ നദീസംയോജന പദ്ധതി യാഥാര്‍ത്ഥ്യമായതോടെയാണ് തരിശുനില കൃഷി വ്യാപകമായത്. ഈ വര്‍ഷം ആയിരത്തി ഇരുന്നൂറ്റി നാല്‍പ്പത്തിരണ്ട് ഏക്കര്‍ നിലത്തുകൂടി കൃഷിയിറക്കാനാണ് പദ്ധതി.

ഇക്കൊല്ലത്തെ പുഞ്ചകൃഷി പൂര്‍ത്തിയാകുന്നതോടെ ഏറ്റവും കൂടുതല്‍ തരിശുനില കൃഷിയിറക്കിയ ജില്ലയെന്ന നേട്ടം കോട്ടയത്തിന് സ്വന്തമാകും. അയ്യായിരം ഏക്കറിലേക്ക് കൃഷി വ്യാപിപ്പിക്കുന്നതിന്റെ പ്രഖ്യാപനം നാളെ മന്ത്രി വി എസ് സുനില്‍കുമാര്‍ നിര്‍വഹിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More