ഡേ-നൈറ്റ് ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശിന് തുടക്കത്തിലേ ബാറ്റിംഗ് തകര്‍ച്ച

ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന ഇന്ത്യ- ബംഗ്ലാദേശ്  ഡേ-നൈറ്റ് ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശിന് ബാറ്റിംഗ് തകര്‍ച്ച.  38 റണ്‍സെടുക്കുന്നതിനിടെ 5 വിക്കറ്റുകള്‍ ബംഗ്ലാദേശിന് നഷ്ടമായി.

ഇന്ത്യയ്ക്ക് വേണ്ടി  ഉമേഷ് യാദവ് മൂന്നും  ഇഷാന്ത് ശര്‍മയും മുഹമ്മദ് ഷമ്മിയും ഒരോ വിക്കറ്റും വീഴ്ത്തി. ടോസ് നേടിയ ബംഗ്ലാദേശ്  ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.  ഒന്നാം ടെസ്റ്റില്‍ നിന്ന് മാറ്റങ്ങളൊന്നുമില്ലാത്ത ടീമുമായാണ് ഇന്ത്യ ഇന്നിറങ്ങിയിരിക്കുന്നത് . ആദ്യ ടെസ്റ്റില്‍ ഇന്നിങ്‌സ് വിജയമായിരുന്നു ഇന്ത്യ നേടിയത്.

രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ മുന്നിട്ടുനില്‍ക്കുന്ന വിരാട് കോലിയും സംഘവും ഈഡന്‍ ഗാര്‍ഡനിലും ജയിച്ച്  പരമ്പര തൂത്തുവാരാമെന്ന പ്രതീക്ഷയിലാണ്. മത്സരത്തിനുള്ള മുഴുവന്‍ ടിക്കറ്റുകളും ഇതിനോടകം വിറ്റുകഴിഞ്ഞു.

cricket test, pink ball, India vs Bangladesh,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top