കണ്ണൂരില്‍ അംഗന്‍വാടി കെട്ടിടത്തിന് ഭീഷണിയായി കരിങ്കല്‍ക്വാറി

കണ്ണൂര്‍ നടുവില്‍ പഞ്ചായത്തില്‍ അംഗന്‍വാടി കെട്ടിടത്തിന് ഭീഷണിയായി മാറിയ കരിങ്കല്‍ക്വാറിയുടെ പ്രവര്‍ത്തനം നിയമങ്ങള്‍ പാലിക്കാതെയെന്ന് പരാതി. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പഠനത്തില്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള പ്രദേശമായി കണ്ടെത്തിയ ഇവിടെ റെഡ് സോണിലാണ് ക്വാറിക്ക് അനുമതി നല്‍കിയതെന്നാണ് ആരോപണം.
ക്വാറിയുടെ പ്രവര്‍ത്തനം തടയണമെന്നാവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. നടുവില്‍ പാത്തന്‍പാറ സ്റ്റോണ്‍ ക്രഷറിനെതിരെയാണ് പരാതിയുമായി സമീപവാസികള്‍ രംഗത്തെത്തിയത്. വിനോദ സഞ്ചാര കേന്ദ്രമായ പൈതല്‍മലയുടെ അടിവാരത്ത് നരയംകല്ല് തട്ടില്‍ പ്രവര്‍ത്തിക്കുന്ന ക്വാറിയുടെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലായി പതിനൊന്നിടത്താണ് കഴിഞ്ഞ പ്രളയകാലത്ത് ഉരുള്‍പൊട്ടിയത്. ഇത്തരം പ്രദേശങ്ങളില്‍ ക്വാറി തുടങ്ങുന്നതിന് മുന്‍പ് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന നിയമം പോലും പാലിച്ചിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.
പത്തോളം നീര്‍ച്ചാലുകളുള്ള പ്രദേശത്താണ് ഈ ക്വാറിയുടെ പ്രവര്‍ത്തനം. ക്വാറി കാരണം ഈ മേഖലയിലെ കുടിവെള്ളം മലിനമായെന്നും നാട്ടുകാര്‍ പറയുന്നു. ക്വാറിയുടെ പ്രവര്‍ത്തനം തടയണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here