ബിഎംഡബ്ല്യുവിന്റെ ഇലക്ട്രിക് കാറിന് ശബ്ദം സൃഷ്ടിക്കുന്നത് ഓസ്‌കാർ പുരസ്‌കാരം നേടിയ സംഗീതജ്ഞൻ ഹാൻസ് സിമ്മർ

ആഡംബര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യു, ശബ്ദമില്ലാത്ത തങ്ങളുടെ ഇലക്ട്രിക് കാറുകൾക്ക് ശബ്ദം നൽകാൻ തെരഞ്ഞെടുത്തിരിക്കുന്നത് ഓസ്‌കാർ പുരസ്‌കാര ജേതാവിനെ. ഓസ്‌കാർ ജേതാവായ ചലച്ചിത്ര സംഗീത സംവിധായകൻ ഹാൻസ് സിമ്മറാണ് ബിഎംഡബ്ല്യുവിന്റെ ഇലക്ട്രിക് വാഹനങ്ങൾക്കായി ശബ്ദം നൽകുന്നത്.

ഒരു ശബ്ദവും നൽകാത്ത എഞ്ചിനാണ് ബിഎംഡബ്ല്യുവിന്റെ പുതിയ കാറുകൾക്കുള്ളത്. അതുകൊണ്ട്, തന്നെ ഡ്രൈവർമാർക്ക് കംഫർട്ടബിൾ ആയ ശബ്ദാനുഭവങ്ങൾ വാഹനത്തിൽ സൃഷ്ടിക്കുക എന്ന ലക്ഷ്യമാണ് ഹാൻസ് സിമ്മറിലേക്ക് എത്തിയതെന്ന് ബിഎംഡബ്ല്യു ബ്രാൻഡ് മാനേജ്‌മെന്റ് അധികൃതർ പറയുന്നു.

അതേസമയം, കാറിന്റെ എഞ്ചിനുകൾക്ക് ശബ്ദം നൽകുമ്പോൾ തന്‌റെ അമ്മയുടെ കാറിന്റെ ശബ്ദമായിരുന്ന മനസിൽ നിറയുന്നതെന്ന് സിമ്മർ പറയുന്നു. വാഹനം സ്റ്റാർട്ട് ചെയ്യുന്നതു മുതൽ ഓരോ ഘട്ടത്തിലും വൈവിധ്യമുള്ള ശബ്ദങ്ങളാവും സിമ്മർ സൃഷ്ടിക്കുക.

BMW car, Hans Zimmerനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More