പുരോഗമന ആശയങ്ങൾ വെടിഞ്ഞ് നവോത്ഥാന സമിതിയിൽ തുടരേണ്ടതില്ല : കെപിഎംഎസ് സംസ്ഥാന ജനറൽ കൗൺസിൽ

പുരോഗമന ആശയങ്ങൾ വെടിഞ്ഞ് നവോത്ഥാന സമിതിയിൽ തുടരേണ്ടതില്ലെന്ന് ആലപ്പുഴയിൽ നടന്ന കെപിഎംഎസ് സംസ്ഥാന ജനറൽ കൗൺസിൽ തീരുമാനിച്ചു. സംഘടനാ നിലപാടും, നിലവിലുണ്ടായിട്ടുള്ള ആശങ്കകളും സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താൻ സെക്രട്ടേറിയറ്റിലെ മൂന്നംഗ സമിതിയെ കൗൺസിൽ ചുമതലപ്പെടുത്തി.

നിയമ പരിരക്ഷയുണ്ടായിട്ടും ഭരണഘടനയുടെ സമത്വദർശനം എന്ന ആശയത്തെ തിരസ്‌കരിക്കുന്ന കേരളത്തിന്റെ ബോധമണ്ഡലത്തിൽ വിപുലമായ ആശയ സമരങ്ങൾക്ക് നേതൃത്വം നൽകേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് കൗൺസിൽ ഉദ്ഘാടനം ചെയ്തു കൊണ്ട് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു.

ആനുകാലിക വിശ്വാസധാര യുക്തിസഹവും , മാനവികവും, സമകാലിക ജീവിത സാഹചര്യങ്ങളെ സർഗാത്മകമാമായി അഭിസംബോധന ചെയ്യാൻ പ്രാപ്തവുമാണോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാര്യക്ഷമമായ പ്രവർത്തനത്തിനും കാലതാമസം ഒഴിവാക്കുന്നതിനും വേണ്ടി സംഘടനയുടെ നിലവിലുള്ള ജില്ലാഘടകം ഒഴിവാക്കുന്നതിനുള്ള നിർദേശത്തിന് കൗൺസിൽ അംഗീകാരം നൽകി.

സംസ്ഥാന പ്രസിഡന്റ് വി.ശ്രീധരൻ അധ്യക്ഷത വഹിച്ചു. എൽ.രമേശൻ, പി.ജനാർദ്ദനൻ, പി.കെ. രാജൻ, ബൈജു കലാശാല, ആലംകോട് സുരേന്ദ്രൻ, പി.വി.ബാബു, സാബു കരിശേരി, ദേവരാജ് പാറശ്ശാല, സുനന്ദ രാജൻ, പ്രശോഭ് ഞാവേലി, കെ.ലാൽകുമാർ , ടി.ജി. ഗോപി തുടങ്ങിയവർ സംസാരിച്ചു.

 

Story highlights : punnala sreekumar

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More