റോൾ ബോൾ ഗേൾ… വനിതാ ലോകകപ്പിൽ ഇന്ത്യക്കായി കളിച്ച ഏക മലയാളി താരത്തിന് ആവേശോജ്വേല വരവേൽപ്; അച്ഛൻ മരണപ്പെട്ട് 14ാം ദിവസം ടീമിൽ

റോൾബോൾ വനിതാ ലോകകപ്പിൽ ഇന്ത്യക്കായി കളിച്ച ഏക മലയാളി താരം ശ്രീലക്ഷ്മിക്ക് തലസ്ഥാനത്ത് ആവേശോജ്വല സ്വീകരണം നൽകി സഹപാഠികളും സുഹൃത്തുക്കളും. ലോകകപ്പ് ഫൈനലിൽ ഇന്ത്യ കെനിയയോട് പരാജയപ്പെട്ടെങ്കിലും ശ്രീലക്ഷ്മിയുടെ പ്രകടനം മികവുറ്റതായിരുന്നു.

അച്ഛൻ മരണപ്പെട്ട് 14ാം ദിവസമാണ് ശ്രീലക്ഷ്മി ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മകൾ മികച്ചൊരു കായികതാരമാകുന്നത് കാണാൻ കൊതിച്ച അദ്ദേഹത്തിന്റെ ആഗ്രഹം സാധിച്ചു കൊടുക്കാനുള്ള ബാധ്യത ശ്രീലക്ഷ്മിക്കുണ്ടായിരുന്നു.

സംസ്ഥാനത്തെ പ്രമുഖ റോളർ സ്‌കേറ്റിങ് പരിശീലകനായ എ നാസറിന്റെ ശിഷ്യയായ ശ്രീലക്ഷ്മി 2008 മുതൽ ആരംഭിച്ച കഠിന പരിശീലനത്തൊടുവിലാണ്, ദേശീയ ടീമിലേക്ക് വിളിയെത്തുന്ന ആദ്യ മലയാളിയായി മാറുന്നത്.

ചെന്നൈയിൽ ഈ മാസം 15ന് ആരംഭിച്ച ലോകകപ്പിൽ 17 രാജ്യങ്ങളാണ് മത്സരിച്ചത്. ഇന്നലെ നടന്ന ഫൈനലിൽ ഇന്ത്യ കെനിയയോട് പരാജപ്പെട്ടു. എന്നാൽ കാലിൽ ചക്രവും, കൈയ്യിൽ ബോളുമേന്തി കുതിച്ച ശ്രീലക്ഷ്മിയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു.

തിരുവനന്തപുരം കല്ലയം സ്വദേശിയായ ഈ പത്തൊമ്പതുകാരി മണക്കാട് നാഷണൽ കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ്. സഹപാഠികളും, സുഹൃത്തുക്കളും അധ്യാപകരും, സ്‌പോർട്‌സ് കൗൺസിൽ ഭാരവാഹികളും ശ്രീലക്ഷ്മിയെ സ്വീകരിക്കാൻ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി.
മിനി, സബ് ജൂനിയർ, ജൂനിയർ, സീനിയർ തലത്തിൽ ഒമ്പത് പ്രാവശ്യം ശ്രീലക്ഷ്മി കേരളത്തിനായി കളിച്ചിട്ടുണ്ട്.

ബാസ്‌ക്കറ്റ് ബോൾ, ഹാൻഡ് ബോൾ, റോളർ സ്‌പോർട്ട് എന്നിവയുടെ സങ്കര രൂപമാണ് റോൾ ബോൾ.

roll ball

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top