മരട് ഫ്‌ളാറ്റ് കേസ്; സന്ദീപ് മേത്ത മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിൽ

മരട് ഫ്‌ളാറ്റ് നിർമാണ കേസിൽ ജെയിൻ കോറൽ കോവ് ഉടമ സന്ദീപ് മേത്ത മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. നേരത്തെ സന്ദീപ് മേത്തയുടെ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. ജയിൻ ഹൗസിങ് ഉടമയാണ് സന്ദീപ് മേത്ത.

നവംബർ 12നാണ് സന്ദീപ് മേത്തയുടെ മുൻകൂർ ജാമ്യം ഹൈക്കോടതി റദ്ദാക്കുന്നത്. സന്ദീപ് മേത്തയുടെ മുൻകൂർ ജാമ്യം റദ്ദ് ചെയ്യണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപെട്ടതിനെ തുടർന്നായിരുന്നു നടപടി. നേരത്തെ സന്ദീപ് മേത്തയുടെ അക്കൗണ്ടിൽ നിന്ന് എട്ട് കോടി രൂപ കണ്ടെത്തിയിരുന്നു. ഇതിന് പിറകെ ഭൂമിയും മറ്റ് വസ്തുവകകളും അടക്കം കണ്ട്‌കെട്ടാനുള്ള നടപടികളും തുടങ്ങിയിരുന്നു.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More