Advertisement

ട്രെയിന്‍ മാര്‍ഗം കടത്താന്‍ ശ്രമിച്ച 8.6 കിലോ വെള്ളി ആഭരണങ്ങള്‍ പിടികൂടി

November 22, 2019
Google News 0 minutes Read

എറണാകുളത്ത് ട്രെയിന്‍ മാര്‍ഗം കടത്താന്‍ ശ്രമിച്ച 8.6 കിലോ വെള്ളി ആഭരണങ്ങള്‍ ആര്‍പി എഫുകാര്‍ പിടികൂടി. സംശയാസ്പദമായ രീതിയില്‍ കണ്ടെത്തിയ ആളെ പരിശോധിച്ചപ്പോഴാണ് ആഭരണങ്ങള്‍ കണ്ടെടുത്തത്. കേരളത്തിലെ വിവിധ സ്ഥാപനങ്ങള്‍ക്ക് വിതരണം ചെയ്യാനെത്തിച്ച ആഭരണങ്ങളാണ് ആര്‍പിഎഫ് കണ്ടെടുത്തത്.

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ആര്‍പിഎഫ് നടത്തിയ പരിശോധനയിലാണ് 8.6 കിലോ തൂക്കം വരുന്ന വെള്ളി ആഭരണങ്ങള്‍ കണ്ടെടുത്തത്. കോയമ്പത്തൂരില്‍ നിന്നാണ് ആഭരണങ്ങള്‍ കേരളത്തിലേക്ക് എത്തിച്ചത്. പ്രതിയുടെ കൈവശമുണ്ടായിരുന്ന ആഭരങ്ങള്‍ക്ക് മതിയായ രേഖകള്‍ ഉണ്ടായിരുന്നില്ലെന്ന് ആര്‍പിഎഫ് അസിസ്റ്റന്റ് കമ്മീഷണര്‍ ടി എസ് ഗോപകുമാര്‍ പറഞ്ഞു.

കൈ ചെയിന്‍, കമ്മല്‍, മാല, മോതിരം, കുട്ടികള്‍ ധരിക്കുന്ന കണങ്കാലുകള്‍ എന്നിവയാണ് പ്രതിയില്‍ നിന്ന് പിടിച്ചെടുത്ത ആഭരണങ്ങളില്‍ ഉണ്ടായിരുന്നത്. കേരളത്തിലെ വിവിധ പ്രദേശങ്ങളിലുള്ള സ്ഥാപനങ്ങളില്‍ വിതരണം നടത്താനാണ് ഈ ആഭരണങ്ങള്‍ എത്തിച്ചത്. പിടിയിലായ പ്രതിക്കെതിരെ നടപടികള്‍ ആരംഭിച്ചതായി ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ശബരിമല സീസണ്‍ കണക്കിലെടുത്ത് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷാ നടപടികള്‍ ആര്‍പിഎഫ് ശക്തിപ്പെടുത്തിപ്പെടുത്തിയിട്ടുണ്ട്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here