ഷഹ്‌ലയുടെ മരണം ; അധ്യാപകര്‍ക്കും ഡോക്ടര്‍ക്കും വീഴ്ച പറ്റിയെന്ന് ബാലാവകാശ കമ്മീഷന്‍

സുല്‍ത്താന്‍ബത്തേരി ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ അധ്യാപകര്‍ക്കും ഡോക്ടര്‍ക്കും വീഴ്ച പറ്റിയതായി ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി സുരേഷ് പറഞ്ഞു. വിഷയത്തില്‍ കേസെടുത്ത ബാലാവകാശ കമ്മീഷന്‍ കുട്ടിയുടെ വീട്ടിലെത്തി രക്ഷിതാക്കളുടെ മൊഴിയെടുത്തു.

അധ്യാപകരെയും ഡോക്ടറെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. ഹെഡ്മാസ്റ്ററും പ്രിന്‍സിപ്പലും പ്രതികളാണ്. അധ്യാപകന്‍ ഷാജിലിനെ പ്രതി ചേര്‍ത്തിട്ടുണ്ട്. ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ലിസ മെറിന്‍ ജോയിയും പ്രതിയാണ്.

സംഭവത്തില്‍ പ്രിന്‍സിപ്പാള്‍ എകെ കരുണാകരന്‍, വൈസ് പ്രിന്‍സിപ്പാള്‍ കെകെ മോഹനന്‍, അധ്യാപകന്‍ ഷിജില്‍, താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ജിസ എന്നിവരെ പ്രതിയാക്കി പൊലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്. സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

Story highlights – shahla sherin, snake bite, wayanad

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top