വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ഇന്ന് ഷഹ്‌ല ഷെറിന്റെ വീട് സന്ദര്‍ശിക്കും

സുല്‍ത്താന്‍ബത്തേരിയില്‍ ക്ലാസ് മുറിയില്‍ വച്ച് പാമ്പ് കടിയേറ്റ് മരിച്ച വിദ്യാര്‍ത്ഥിനി ഷഹ്‌ല ഷെറിന്റെ വീട് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ഇന്ന് സന്ദര്‍ശിക്കും. സര്‍വജന ഹൈസ്‌കൂളും പരിസരവും മന്ത്രി സന്ദര്‍ശനം നടത്തും.
പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധം നടത്താനുള്ള സാധ്യത കണക്കിലെടുത്ത് പൊലീസ് മന്ത്രിയുടെ സുരക്ഷ ശക്തമാക്കി.പ്രതിഷേധ സാധ്യത കണക്കിലെടുത്ത് മന്ത്രിയുടെ സന്ദര്‍ശന സ്ഥലങ്ങളിലും
പരിസരത്തും പൊലീസ് സാന്നിധ്യം ശക്തമാക്കിയിട്ടുണ്ട്.
വിദ്യാഭ്യാസ മന്ത്രിക്ക് പുറമേ മന്ത്രി വിഎസ് സുനില്‍ കുമാറും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇന്ന് ഷഹ്‌ലയുടെ വീട്ടിലെത്തുന്നുണ്ട്.
അതേസമയം സ്‌കൂളിന്റെ പിടിഎ കമ്മിറ്റി ഇന്നലെ പിരിച്ചുവിട്ടു. സ്‌കൂള്‍ പ്രിന്‍സിപ്പാളിനെയും ഹൈസ്‌കൂള്‍ ചുമതലയുള്ള വൈസ് പ്രിന്‍സിപ്പാളിനെയും ഇന്നലെ വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. . വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടേതാണ് നടപടി.
സംഭവത്തില്‍ പ്രിന്‍സിപ്പാള്‍ എകെ കരുണാകരന്‍, വൈസ് പ്രിന്‍സിപ്പാള്‍ കെകെ മോഹനന്‍, അധ്യാപകന്‍ ഷിജില്‍, താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ജിസ എന്നിവരെ പ്രതിയാക്കി പൊലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്. സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
Story Highlights- Education Minister C Ravindranath, Shahla Sherin
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here